Advertisment

സൗദിയില്‍ അമ്പത് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേര്‍ന്നാല്‍ 80,000 റിയാല്‍ പിഴ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം.

author-image
admin
New Update

റിയാദ്: സൗദിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ നിയമ നിർദേശങ്ങൾ ലംഘിച്ച്  ആഘോഷങ്ങൾ, വിവാഹ ചടങ്ങുകള്‍ , മരണാനന്തര ചടങ്ങുകൾ, എന്നിവ സംഘടിപ്പിക്കു ന്നതിനെതിരെ  ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

Advertisment

publive-image

നിയമം ലംഘിച്ച് വെക്തികളോ, സ്ഥാപനങ്ങളോ, സംഘടനകളോ , കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള ആള്‍ കൂട്ടമായ അമ്പത് പേരില്‍ കൂടുതല്‍ ആളുകള്‍ സാമുഹ്യഅകലം പാലിക്കാതെ ഒത്തുകൂടിയാല്‍ പരിപാടി സംഘടിപ്പിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയും 80,000 റിയാല്‍ പിഴയും ഒടുക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

അനതികൃതമായി ചടങ്ങ് സംഘടിപ്പിക്കുന്നവരില്‍ നിന്ന് തുടക്കത്തില്‍ 40,000, റിയാലും ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ 5,000 റിയാല്‍ വെച്ച് പിഴ ഒടുക്കേണ്ടി വരുമെന്നും  കുറ്റം ആവർത്തിച്ചാൽ യഥാക്രമം 80,000 റിയാലും , ഒരാള്‍  10,000 റിയാല്‍ വെച്ചും  പിഴ ഇരട്ടിയായിരിക്കും. തുടർന്നും കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ വീണ്ടും ഇരട്ടിയാക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം.

അനുമതിയില്ലാതെ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ ആരായാലും , അത് സ്ഥാപനമായാല്‍ ഉടമയെയും പബ്ലിക്ക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുമെന്നും മന്ത്രാലയം ട്വിറ്റർ പേജിൽ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ  മൂന്ന് മാസം അടപ്പിക്കും. തുടർന്നും കുറ്റം ആവർത്തിക്കുന്ന പക്ഷം ആറ് മാസം അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. റിയാദ്, മക്ക എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്നീ നമ്പറിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

Advertisment