Advertisment

സൈനയും കശ്യപും വിവാഹിതരായി: വിവാഹം നടന്നത് മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായി

author-image
അനൂപ്. R
Updated On
New Update

ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. മാധ്യമങ്ങളെ അറിയിക്കാതെ അതീവരഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഡിസംബര്‍ 21ന് വിവാഹസത്കാരം നടക്കും.

Advertisment

publive-image

ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമങ്ങളെ കബളിപ്പിച്ചു കൊണ്ട് ഇന്ന് ഇരുവരും ഹൈദരാബാദില്‍ വിവാഹിതരാവുക ആയിരുന്നു.

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്ബിക്സ് വെങ്കല മെഡലും ലോകചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.

ഇതോടെ ഗോപിയുടെ മാത്രമല്ല, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍-ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവന്‍ കുമാര്‍ എന്നീ സ്‌പോര്‍ട്‌സ് ദമ്പതികളുടെ നിരയില്‍ എത്തിയിരിക്കുകയാണ് സൈനയും കശ്യപും. ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.

Home> Sports > Others Just married: Saina Nehwal ties the knot with Parupalli Kashyap shares photographs on Twitter
Advertisment