Advertisment

വടവന്നൂർ ബാലചന്ദ്രേമേനോൻ ഫൗണ്ടേഷൻ കൊറോണ പ്രതിരോധ മരുന്ന് വണ്ടി രണ്ടാം ഘട്ടത്തിലേക്ക്... ഒന്നാം ഘട്ടത്തിൽ വടവന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 6800 പേർക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി

author-image
ജോസ് ചാലക്കൽ
New Update

publive-image

കൊല്ലങ്കോട്: വടവന്നൂർ ബാലചന്ദ്രേമേനോൻ ഫൗണ്ടേഷൻ കൊറോണ പ്രതിരോധ മരുന്ന് വണ്ടി രണ്ടാം ഘട്ടത്തിലേക്ക്. കൊറോണ പ്രതിരോധ ഹോമിയോ മരുന്ന് ഒന്നാം ഘട്ടത്തിൽ വടവന്നൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 6800 പേർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വണ്ടി എന്ന പേരിൽ വിജയകരമായി പൂർത്തികരിച്ചു .

കഴിഞ്ഞ ദിവസം വടവന്നൂർ ടൌണിൽ നടന്ന പരിപാടിയിൽ സിപിഐയുടെ സംസ്ഥാന എക്സിക്യുട്ടിവ് അംഗം വി.ചാമുണി രണ്ടാം ഘട്ടം കൊറോണ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം തുടങ്ങിവെച്ചു. എം.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.ചാമി, കെ.ഷിനോഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി സി.കൃഷണൻകുട്ടി, പി.മുരുകൻ, എം.ഷാജഹാൻ പുളിങ്കാവിൽ എന്നിവർ സംസാരിച്ചു.

palakkad news
Advertisment