Advertisment

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹോണ്ട !

New Update

സെഡാന്‍ ശ്രേണിയിലേക്ക് പുതുതലമുറ സിറ്റിയെ അടുത്തിടെയാണ് ഹോണ്ട അവതരിപ്പിച്ചത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും. സിറ്റി ഹൈബ്രിഡ് 2021 -ന്റെ തുടക്കത്തില്‍ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

publive-image

ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനവും വില്‍പ്പനയും അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഹോണ്ട വക്താവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ പുതിയ ഹൈബ്രിഡ് ഉത്പ്പന്നത്തിനായി കമ്പനി ഇതിനകം 3-4 വര്‍ഷം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിയാസ് മിഡ്-സൈസ് സെഡാനില്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള മാരുതി സുസുക്കിയുടെ തന്ത്രം ഹോണ്ടയ്ക്ക് സ്വീകരിക്കാന്‍ കഴിയും. ഹൈബ്രിഡ് സംവിധാനം പുതിയ ജാസ്സില്‍ ഇതിനകം തന്നെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഹോണ്ട വില്‍പ്പനയ്ക്കെത്തിക്കുന്നു.

e-CVT വഴി ആക്സിലുകള്‍ക്കിടയില്‍ പവര്‍ വിതരണം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍. ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp കരുത്തും 253 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

9.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. പുതിയ ജാസ്സിന് ഇവി, ഹൈബ്രിഡ്, എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്.

auto news honda city
Advertisment