Advertisment

ഹോണ്ട ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 11 ലക്ഷം കടന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഎസ്-6 ടൂവീലറുകളുടെ ആഭ്യന്തര വില്‍പ്പന 11 ലക്ഷം യൂണിറ്റ് കടന്നു. രാജ്യത്ത് ആദ്യമായി ബിഎസ്-6 ടൂവീലറുകള്‍ സമയ പരിധി അവസാനിക്കുന്നതിനും ആറു മാസം മുമ്പെ അവതരിപ്പിച്ച് ഹോണ്ട 2019-20 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ തന്നെ വില്‍പ്പന 6.5 ലക്ഷം യൂണിറ്റുകള്‍ കുറിച്ച് മുന്നിലെത്തി.

Advertisment

publive-image

ഇപ്പോള്‍ വില്‍പ്പന 11 ലക്ഷം കടന്നതോടെ കൂടുതല്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ് ബിഎസ്-6 ഹോണ്ട ടൂവീലര്‍. ഹോണ്ടയുടെ രാജ്യാന്തര അംഗീകാരമുള്ള സാങ്കേതിക വിദ്യയും ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും സൗകര്യവും സുഖവും ചേര്‍ന്നതാണ് പാക്കേജ്.എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ടെക്‌നോളജി, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, കുറഞ്ഞ ഫ്രിക്ഷന്‍ നഷ്ടം, പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍, ആറു വര്‍ഷത്തെ വാറന്റി തുടങ്ങിയവയാണ് സവിശേഷതകള്‍.

വൈവിധ്യമാര്‍ന്ന 11 പുതിയ ബിഎസ്-6 മോഡലുകള്‍ ഉള്‍പ്പെട്ടതാണ് ഹോണ്ടയുടെ ടൂവീലര്‍ ശ്രേണി. ഇതില്‍ 4 ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ (ആക്റ്റീവ 6ജി, ഡിയോ, ആക്റ്റീവ 125, ഗ്രാസിയ 125), 6 മോട്ടോര്‍സൈക്കിളുകള്‍ (സിഡി ഡ്രീം, ലിവോ, ഷൈന്‍, എസ്പി 125, യൂണിക്കോണ്‍, എക്‌സ്-ബ്ലേഡ്), 1100 സിസിയുടെ ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

നിശബ്ദ വിപ്ലവത്തിലൂടെയാണ് ഹോണ്ട ബിഎസ്-6 യുഗത്തിലേക്ക് കടന്നതും രാജ്യത്ത് മുന്നിലെത്തിയതെന്നും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ വ്യക്തിപരമായ യാത്രാ സൗകര്യങ്ങളിലേക്ക് മാറുകയാണെന്നും ഓണ്‍ലൈന്‍ ബുക്കിങ് ആകര്‍ഷകമായ ഫൈനാന്‍സിങ് തുടങ്ങിയവയിലൂടെ ഹോണ്ട പുതിയ മൂല്യങ്ങള്‍ അണ്‍ലോക്ക് ചെയ്യുകയാണെന്നും വിങ്‌സ് ഓഫ് ഹോണ്ടയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മൊബിലിറ്റി എന്ന് സ്വപ്നം തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

honda
Advertisment