Advertisment

കേരളത്തിൻ്റെ കാർഷിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് തേനീച്ച വളർത്തലില്‍ പരിശീലനം നൽകും - ഓർഗാനിക്ക് ഹണി & ബീഫാം വിത്ത് ട്രെയിനിംഗ് സെൻറർ പ്രസിഡണ്ട് ഹരിദാസൻ

New Update

publive-image

Advertisment

പാലക്കാട്: കേരളത്തിൻ്റെ കാർഷിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം നൽകുമെന്ന് ഓർഗാനിക്ക് ഹണി & ബീഫാം വിത്ത് ട്രെയിനിംഗ് സെൻറർ പ്രസിഡണ്ട് ഹരിദാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേനീച്ചയുടെ പരാഗണം മുഴുവൻ കൃഷിയുടെ പുരോഗതിക്കും ഇടയാക്കും. സ്വയംതൊഴിൽ മേഖലയായ തേനിച്ച കൃഷിയിലൂടെ മികച്ച വരുമാനം ലഭ്യമാകും. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കുമുള്ള സ്വയംതൊഴിൽ സംരഭമാണ് തേനീച്ച കൃഷി.

മികച്ച വിലയും വിപണിയും ഒരുക്കി കൊടുക്കാനും സെൻ്റർ തയ്യാറാകും. അടുത്ത സൗജന്യ പരിശീലനം ഏപ്രിൽ 1 മുതൽ തേനൂർ പുളോട്ടിൽ ആരംഭിക്കുമെന്നും ഹരിദാസ് പറഞ്ഞു. ട്രഷറർ ബീന, അനിത, ഭവദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

palakkad news
Advertisment