Advertisment

കര്‍ണാടകയില്‍ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി, യുവാവും കൊല്ലപ്പെട്ടു

New Update

കർണാടക: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. യുവാവും കൊല്ലപ്പെട്ടു . കർണാടകയിലെ വിജയപുര ജില്ലയിൽ ആണ് സംഭവം. പ്രണയബന്ധം ആരോപിച്ച് ഒരു മുസ്ലീം കുടുംബം മകളെയും ദലിത് യുവാവിനെയും മർദ്ദിച്ചു.

Advertisment

publive-image

പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും ഒരാൾ ഒളിവിൽ കഴിയുകയാണെന്നും വിജയപുര പോലീസ് സൂപ്രണ്ട് അനുപം അഗർവാൾ പറഞ്ഞു.

വിജയപുരയിലെ ദേവര ഹിപ്പരഗി താലൂക്കിലെ സലദഹള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 19 കാരനായ ബസവരാജുവും 16 കാരനായ ദാവലബിയും ആക്രമിക്കപ്പെട്ടു. പെൺകുട്ടിയോട് അകന്നു നിൽക്കണമെന്ന് മുസ്ലീം കുടുംബം നേരത്തെ ആൺകുട്ടിയോട് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അനുസരിച്ചില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ആൺകുട്ടിയും പെൺകുട്ടിയും വയലിൽ ഉണ്ടായിരുന്നപ്പോൾ പെൺകുട്ടിയുടെ അച്ഛനും സഹോദരനും മറ്റ് മൂന്ന് പേരും അവിടെയെത്തി കല്ലും വടിയും ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചു. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിപ്പോയി.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ശേഷം പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ബുധനാഴ്ച ഈ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

murder case
Advertisment