Advertisment

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ സേവന നിരതയായവരെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു

New Update

publive-image

Advertisment

മക്ക: സൗദിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയും ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങൾ നടത്തുകയും ചെയ്തവരെ ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

കോവിഡ് ബാധിച്ചു ചികിത്സ തേടിയെത്തിയവർക്ക് മക്കയിലെ വിവിധ ആശുപത്രികളിൽ രാപ്പകലില്ലാതെ ആതുര സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെയാണ് സോഷ്യൽ ഫോറം ആദരിച്ചത്.

പ്രവാസ ലോകത്ത് മഹാമാരിക്കാലത്തെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്‌ സഹജീവികൾക്കായി കർമ്മനിരതരായ ഇത്തരം വ്യക്തിത്വങ്ങളെ നാം മാതൃകയാക്കുകയും നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പെടുന്നവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാം സേവന നിരതരാകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സോഷ്യൽ ഫോറം മക്ക ബ്ലോക്ക്‌ പ്രസിഡന്റ് മുഹമ്മദ്‌ നിജ ചിറയിൻകീഴ് പറഞ്ഞു.

ദുരിത കാലത്ത് മനുഷ്യർ അകറ്റപ്പെട്ടു നിന്നപ്പോൾ രോഗബാധിതരെ അടുത്തിനിന്നു ശുശ്രൂഷിക്കാനും പരിചരിക്കാനും കഠിനാദ്ധ്വാനം ചെയ്ത ഭൂമിയിലെ മാലാഖമാരെ വിസ്മരിക്കരുതെന്നും അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

മക്കയിലെ വിവിധ ആശുപത്രികളിൽ സ്റ്റാഫ് നഴ്‌സുമാരായ സുറുമി (അൽ നൂർ ഹോസ്പിറ്റൽ), നിജാ മോൾ (അജ്‌യാദ് ഹോസ്പിറ്റൽ), അംജദ അബ്ദുൽ റഷീദ് (കിംഗ് ഫൈസൽ ഹോസ്പിറ്റൽ), അൻസില സാലി (മറ്റേർണിറ്റി ഹോസ്പിറ്റൽ), സഹദ് എസ്. ഷംസ് (സൗദി നാഷണൽ ഹോസ്പിറ്റൽ),സന്നദ്ധ പ്രവർത്തകൻ മുഹമ്മദ് മർഷൽ എന്നിവർക്ക് സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് നിജ, ബ്ലോക്ക് കമ്മിറ്റി മെമ്പർ ഫദൽ നീരോൽപ്പലം, മെഡിക്കൽ കോ-ഓർഡിനേറ്റർ സാലിഹ് ചങ്ങനാശ്ശേരി എന്നിവർ സ്നേഹോപഹാരങ്ങൾ കൈമാറി. പരിപാടിയിൽ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് ജനറൽ സെക്രട്ടറി ഷരീഫ് കോട്ടയം സ്വാഗതവും ഷിബിന ബൈജു നന്ദിയും പറഞ്ഞു. ഫദൽ നീരോൽപ്പലം ആശംസകളർപ്പിച്ചു.

Advertisment