Advertisment

ഹോർലിക്സ് ഇനി ഹിന്ദുസ്ഥാൻ യൂണിലിവറിനു സ്വന്തം. ഇടപാട് 31,700 കോടി രൂപയുടെ . കൺസ്യുമർ ഉൽപ്പന്ന മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഇടപാടെന്നു റിപ്പോർട്ട്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

രാജ്യത്തെ ഏറ്റവും വലിയ കണ്സ്യമർ  ഉത്പന്ന നിര്മതാക്കളായ ഹിന്ദുസ്ഥാൻ  യൂണി ലിവർ  31,700 കോടി രൂപയ്ക്കാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ  കൺസ്യുമറിനെ സ്വന്തമാക്കിയത് . ഹോർലിക്സ് ബ്രാൻഡ്  ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ  നിർമ്മിക്കുന്ന കമ്പനിയാണ് ഗ്ലാക്സോ. കൺസ്യുമർ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഇടപാടായിട്ടാണ്  ഇതിനെ സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്നത് .

ഇടപാട് പ്രകാരം ഗ്ലാക്സോ കൺസ്യുമർ  ഇന്ത്യ ഓഹരി ഉടമകൾക്ക്   ഹിന്ദുസ്ഥാൻ  യൂണി ലിവറിന്റെ  4.39 ശതമാനം ഓഹരി ലഭിക്കും.  ഹോർലിക്സ്  ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാൻഡ് വിൽക്കാൻ  ഒരുങ്ങുന്നതായി ഗ്ലാക്സോയുടെ ചീഫ് എക്സിക്യൂട്ടീവ് എമ്മ വാമ്സ് ലി കഴിഞ്ഞ മാർച്ചിൽ  വ്യക്തമാക്കിയിരുന്നു.

സ്വിസ് ഫർമസ്യുട്ടിക്കൽ കമ്പനിയായ നോവാർട്ടിസുമായി 2015 മുതൽ  കണ്സ്യൂമർ ഹെൽത്  കെയർ  ബിസിനസിൽ  ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പങ്കാളിയാണ്. ഈ സംയുക്ത സംരഭത്തിന്റെ 36.5 ശതമാനം ഓഹരികൾ വാങ്ങുന്നന്നതിന് പണം കണ്ടെത്താനാണ്  ഹോർലിക്സ്  അടക്കമുള്ള ആരോഗ്യസംരക്ഷണ ഉത്പന്ന ബ്രാൻഡുകൾ കമ്പനി വിറ്റത് .

 

Advertisment