Advertisment

ഫറൂഖാബാദില്‍ നിന്ന് കരളലിയിക്കും കാഴ്ചകള്‍  ; കിടക്കയില്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്തില്ല , റാം മനോഹര്‍ ലോഹ്യ ആശുപത്രിയുടെ കവാടത്തില്‍ യുവതി പ്രസവിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം.

Advertisment

publive-image

ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു അമ്മയും കുഞ്ഞും. ബന്ധുവായ മറ്റൊരു സ്ത്രീയെത്തിയാണ് കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത്. പ്രസവിച്ചതിന് ശേഷമാണ് യുവതിയെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. കുറ്റക്കാര്‍ രക്ഷപ്പെടരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.

Advertisment