/sathyam/media/post_attachments/33IihnPCiB7aPOb3l2Od.jpg)
1198 മിഥുനം 31
തിരുവാതിര / ചതുർദ്ദശി
2023 ജൂലായ് 16, ഞായർ
ദക്ഷിണായന സംക്രമം (രാത്രി)
ഇന്ന് ;
ലോക പാമ്പ് ദിനം !!!
്്്്്്്്്്്്്്്്്
< പാമ്പുകളോടുള്ള പേടി മാറ്റുക, പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം. >
ഗിനിയപന്നിയെ അഭിനന്ദിക്കുന്നദിവസം!
Guinea Pig Appreciation Day!
*********
* ഫ്രാൻസിൽ "ഹോളോകോസ്റ്റ് മെമ്മോറിയൽ ഡേ !
< 1942ൽ ഇതേ ദിനം ജർമ്മൻ നാസികൾ ഫ്രാൻസിലെ 13152 ജൂതന്മാരെ ( 4000 കുട്ടികൾ അടക്കം) അറസ്റ്റ് ചെയ്ത് വിൻറ്റർ വെലോഡ്രോo സ്റ്റേഡിയത്തിൽ, ശരിക്ക് വെള്ളമൊ ആഹാരമോ നൽകാതെ തടങ്കലിൽ പാർപ്പിക്കുകയും കൊല്ലാൻ ജർമ്മനിയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.>
* ഇന്ന് ദേശീയ സ്കൂൾ സുരക്ഷ ദിനം !
* മയ്യഴി വിമോചന ദിനം (1789)
* എൻ.ഇ ബാലറാം ദിനം !
*ഹോൺഡുറാസ്: എഞ്ചിനീയേഴ്സ് ഡേ !
USA;
* Fresh Spinach Day !
* Corn Fritters Day !
* Rural Transit Day
* National Cherry Day
* National Ice Cream Day
ഇന്നത്തെ മൊഴിമുത്തകൾ
്്്്്്്്്്്്്്്്്്്്്്്
''ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.''
''ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.''
''നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത് നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്.''
. <- അന്തോണിയോ മച്ചാദോ>
***********
1977 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും പിന്നീട് 1982 ൽ കുട്ടനാട് നിയോജകമണ്ഡലത്തിൽ നിന്നും 2006 വരെ 24 വർഷം കേരള നിയമസഭയിലെ അംഗവും 1982 ൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ചീഫ് വിപ്പായി നിയമിതനാവുകയും ഡെപ്യൂട്ടി ലീഡർ, കേരള കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡർ, കേരള കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി സിൻഡിക്കേറ്റ് അംഗം, കൊച്ചി സർവകലാശാല, കേരള കോൺഗ്രസ് (1979–91) ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുള്ള 1949 - ഡോ.കെ. സി. ജോസഫിന്റേയും (1949),
മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്യുകയും
നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും
ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യവുമായ പ്രശാന്ത് നാരായണന്റേയും,
ധാരാളം മലയാളം/ തമിഴ് സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടി അഞ്ജലി നായരുടേയും (1988),
ഹിന്ദി ടിവി സീരിയലുകളായ കഹീം തൊ ഹോഗയിലെ കാഷിഷ് നെയും കസൌട്ടി ജിംദഗീ കേ യിലെ കൊമോലികയെയും അവതരിപ്പിച്ച് പ്രശസ്തയായ ഒരു നടി, പിന്നീട് 2009 ൽ ബോളിവുഡ് ചിത്രമായ ആലു ചാറ്റ് എന്ന ചിത്രത്തിലൂടെ അഫ്താബ് ശിവദാസനിക്കൊപ്പം സിനിമയിൽ എത്തുകയും അതേ വർഷം തന്നെ ശിവദാസനിക്കൊപ്പം ആയോ വിഷ് കരീനിലും 2014 ൽ മോഹിത് സൂരിയുടെ ഏക് വില്ലനിലും അഭിനയിച്ച ആമ്ന ഷെരീഫിന്റേയും(1982),
9 അന്താരാഷ്ട്ര ടെസ്റ്റ് മൽസരങ്ങൾ കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം വെങ്കട്ടരാമൻ സുബൃഹ്മണ്യത്തിന്റേയും (1936),
'ബൽറാം വേഴ്സസ് താരാദാസ്' എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഹോളിവുഡ് അഭിനേത്രിയും നായികയുമായ കത്രീന കൈഫിന്റെയും (1984),
ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് രാജിവൈക്കേണ്ടി വന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര റെയിൽവെ മന്ത്രി പവൻകുമാർ ബൻസലിന്റെയും (1948)
ഒരു ഇന്ത്യൻ ഹോക്കി താരവും ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ നേടിയ മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻധൻരാജ് പിള്ളയുടേയും (1968),
ആധുനിക മലയേഷ്യയുടെ പിതാവായി അറിയപ്പെടുന്ന 32 വർഷം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുകയും രാഷ്ട്രീയത്തിൽ നിന്നും സന്യാസമെടുത്തെങ്കിലും അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ വീണ്ടും തൊണ്ണൂറ്റിരണ്ടാം വയസ്സിൽ രണ്ടു വർഷത്തേക്ക് പ്രധാനമന്ത്രിയാക്കിയ മഹാതീർ മുഹമ്മദിന്റെയും (1925) ജന്മദിനം !
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
ഇന്ന്,
42 വര്‍ഷം മാതൃഭൂമിയുടെ സബ് എഡിറ്റര്‍, ലീഡര്‍ റൈറ്റര്‍, എഡിറ്റര്‍ , ജോയന്റ് എഡിറ്റർ എന്നീ തസ്തികകളിൽ പ്രവർത്തിക്കുകയും ഏറെ ശ്രദ്ധിക്കപ്പെട്ട വിചാരകോരകം എന്ന നിരൂപണ ഗ്രന്ഥമെഴുതുകയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ കൃതികള്‍ ഉള്‍പ്പെടെ പല പ്രശസ്ത കൃതികളും വിവര്‍ത്തനം ചെയ്യുകയും ചെയ്ത പ്രശസ്തനായ എഴുത്തുകാരനും , പത്ര പ്രവർത്തകനും അദ്ധ്യാപകനും നിരുപകനും ആയിരുന്ന സി.എച്ച്. കുഞ്ഞപ്പയെയും ( 1907, ജൂൺ -1980 ജൂലായ് 16),
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളും മുഖ്യമന്ത്രി സി കേശവന്റെ മകനും, നിയമസഭ അംഗവും ലോക സഭ അംഗവും, എഴുത്തുകാരനും എഡിറ്ററും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ. ബാലകൃഷ്ണൻ എന്ന കേശവൻ ബാലകൃഷ്ണനെയും (1924 ആഗസ്റ്റ് 12 – 1984 ജൂലൈ 16),
മുൻ വ്യവസായവകുപ്പ് മന്ത്രിയും സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം മുതലായ പദവികള്‍ അലങ്കരിച്ചിരുന്ന മുന്‍ രാജ്യസഭാംഗം എൻ.ഇ. ബാലറാമിനെയും (20 നവംബർ 1919 - 16 ജൂലൈ 1994),
ഭാരതീയ നർത്തകനും, ഒഡീസി നൃത്തകലയിലെ ആദ്യതലമുറയിലെ ആചാര്യന്മാരിലൊരാളുമായിരുന്ന ദേബപ്രസാദ് ദാസിനെയും(1932- 16 ജൂലൈ 1986),
പ്രമുഖ കർണ്ണാടക സംഗീതജ്ഞയും വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കു വേണ്ടി പാടുകയും ചെയ്തിട്ടുള്ള ഡി കെ പട്ടമ്മാൾ എന്ന ദാമൽ കൃഷ്ണസ്വാമി പട്ടമ്മാളിനെയും (മാർച്ച് 28, 1919 – ജൂലൈ 16, 2009) ,
പുഷ്പകവിമാന എന്ന ഭാരതത്തിലെ ആദ്യത്തെ നിശബ്ദചിത്രം നിർമ്മിച്ച് പ്രസിഡന്റ് ഗോൾഡ് മെഡൽ വാങ്ങിയ കന്നഡ അഭിനേതാവും, ച്ഛായഗ്രാഹകനും നിർമ്മിതാവും ആയിരുന്ന ശ്രിങ്കാർ നാഗരാജ് എന്ന് അറിയപ്പെട്ടിരുന്ന ഗംഗോള്ളി രാമാസേത്ത് നാഗരാജിനെയും
(16 July 1939 – 16 July 2013),
സാഹിത്യത്തിന് നോബൾ സമ്മാനം ലഭിച്ച വ്യക്തിയും ജർമ്മനിയിൽ എറ്റവും കൂടുതൽ വായിക്കപ്പെടുന്ന പുതു തലമുറയിലെ എഴുത്തുകാരനും ആയിരുന്ന ഹെയ്ൻറിച്ച് തിയോഡോർ ബോളിനെയും(21 ഡിസംബർ 1917 – 16 ജൂലൈ 1985) ,
അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെയും ജാക്വിലിന്റെയും മകനും, വക്കീലും, പത്രപ്രവർത്തകനും, മാഗസീൻ പ്രസാധകനും സ്വയം പറത്തിയ വിമാന അപകടത്തിൽ സഹോദരിയും ഭാര്യ ക്കൊപ്പം മരണമടഞ്ഞ ജോൺ ഫിറ്റ്സ്ജെരാൾഡ് കെന്നഡിയെയും (ജൂനിയർ). (നവംബർ 25, 1960 – ജൂലൈ16, 1999),
സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫ് ക്റ്റീവ് പീപ്പിൾ എന്ന പുസ്തകം എഴുതിയ പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്ന സ്റ്റീഫൻ കോവെയെയും(24 ഒക്ടോബർ 1932 - 16 ജൂലൈ 2012),
1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടി പ്രശസ്ഥനായ ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരൻ അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയയെയും (22 ഡിസംബർ 1926 – 16 ജൂലൈ 2015),
പ്രഗല്ഭനായ ഭരണതന്ത്രജ്ഞനും, ലാഹോർ സിംഹം എന്നറിയപ്പെടുന്ന പഞ്ചാബിലെ റാണാ രഞ്ജിത്ത് സിംഹിന്റെ മുഖ്യഉപദേഷ്ടാവും പ്രധാനമന്ത്രിയും, തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ക്ഷണമനുസരിച്ച് സദർകോടതി ജഡ്ജി, കൊട്ടാരത്തിൽ ചൌസദാരി കമ്മീഷണർ എന്നീ നിലകളിലും ഉന്നതപദവികൾ അലങ്കരിച്ച ശങ്കരനാഥ ജ്യോത്സ്യരെയും (1790 ജൂലൈ 16 -1859),,
അർണോസ് പാതിരി, പരിത്യാഗ പരമകാഷ്ഠ (അഥവാ ഈശോയുടെ പീഡാനുഭവം), യേശുക്രിസ്തു (അഥവാ ക്രിസ്തുവിന്റെ കഥ കള്ളക്കഥയോ) തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ത സാഹിത്യകാരനും മാര്‍ത്തോമ്മാ മലയാള സമാജത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനുമായിരുന്ന ഫാ. സി.കെ. മറ്റത്തെയും (മറ്റത്തില്‍ കുര്യന്‍ കത്തനാര്‍) (ജ: ജൂലൈ 16, 1888-)
പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം, സ്വാതന്ത്ര്യ സമര സേനാനി, ഒന്നാം കേരളനിയമസഭയിൽ പുനലൂരിനെ പ്രതിനിധീക അംഗവും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത പി. ഗോപാലനെയും (16 ജൂലൈ 1906 - 1986)
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്യുകയും അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക തുടങ്ങി പല ചലച്ചിത്രങ്ങളും നിര്‍മ്മിക്കുകയും ചിലതിനു വി ദേവന്‍ എന്ന പേരില്‍ കഥ എഴുതുകയും ചെയ്ത ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായിരുന്ന ടി.ഇ വാസുദേവൻ ജ (1917 - 2014),
പാർലമെന്റംഗം, പതിനാലു വർഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൊരമ്പയിൽ അഹമ്മദ് ഹാജിയെയും (1930 ജൂലൈ 16 -2003 മെയ് 13 ),
1942 ഓഗസ്റ്റ് 8-ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതിനു ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും, ഓഗസ്റ്റ് 9ന് സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും, ഡൽഹിയിൽ രണ്ടു പ്രാവിശ്യം മേയർ ആകുകയും ഭാരതരത്ന പുരസ്കാരം ലഭിക്കുകയും ചെയ്ത അരുണ ആസഫ് അലിയെയും (ജൂലൈ 16, 1909, ജൂലൈ 29, 1996),
ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമായ അസ്സീസിയിലെ ക്ലാര (1194 ജൂലൈ 16- 1253 ആഗസ്റ്റ് 11),
1910-നും 1912-നും ഇടയ്ക്കു ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം നയിച്ച നോർവെക്കാരൻ റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെന്നിനെയും (ജൂലൈ 16, 1872 – c. ജൂൺ 18, 1928),
നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയും, ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറലും,തൊഴിലാളി നേതാവും , എഴുത്തുകാരനുമായിരുന്ന ട്രിഗ്വെ ലീയെയും (16 ജൂലായ് 1896 – 30 ഡിസംബർ 1968),
വിൽസൺ ഡിസീസ് എന്ന രോഗത്തിൽ സെറുലോപ്ലാസ്മിന്റെ പങ്ക് കണ്ടെത്താനായി ഗ്ലൈക്കോപ്രോടീൻ സിറം വേർതിരിച്ചെടുക്കുകയും, കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുക്കുകയും ചെയ്ത യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനും ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്ന ഗിൽബെർട് ആഷ് വെല്ലിനെയും (ജൂലൈ16, 1916 - ജൂൺ27, 2014),
കേരള കർഷക സംഘത്തിന്റെ എറണാകുളം ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയംഗവും, എട്ടാം കേരള നിയമസഭയിലെ എൽ.ഡി.എഫിന്റെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും ആയിരുന്ന നിക്കോളാസ് റോഡ്രിഗ്‌സിനെയും(1927 ജൂലൈ 16-2015 ജൂലൈ 4) ഓർമ്മിക്കുന്നു.
ഇന്നത്തെ സ്മരണ !!!
********
എൻ.ഇ. ബാലറാം മ. (1919 -1994)
സി.എച്ച്. കുഞ്ഞപ്പ മ. (1907-1980 )
കെ. ബാലകൃഷ്ണൻ മ. (1924-1984 )
കെ പി എ സി അസീസ് മ. (1934-2003)
ദേബപ്രസാദ് ദാസ് മ. (1932-1986)
സുരേഖ സിക്രി മ. (1945-2021)
ഡി കെ പട്ടമ്മാൾ മ. (1919-2009)
ശ്രിങ്കാർ നാഗരാജ് മ. (1939-2013)
ഹെയ്ൻ റിച്ച് ബോൾ മ. (1917-1985)
ജോൺ എഫ് കെന്നഡി(ജൂനിയർ) മ. (1960-1999)
സ്റ്റീഫൻ കോവെ മ. (1932-2012)
അൽസിഡിസ് ഗിഗ്ഗിയ മ. (1926-2015)
ജോൺ ശങ്കരമംഗലം, ജ. (1934-2021)
ശങ്കരനാഥ ജ്യോത്സ്യർ ജ. (1790 -1859)
ഫാ. സി.കെ. മറ്റം ജ. (1888-)
പി ഗോപാലൻ ജ. (1906-1986)
ടി.ഇ വാസുദേവൻ ജ. (1917 -2014)
കൊരമ്പയിൽ അഹമ്മദ് ഹാജി ജ. (1930-2003)
അരുണ ആസിഫ് അലി ജ. (1909-1996)
അസ്സീസിയിലെ ക്ലാര ജ. (1194-1253)
റോആൾഡ് ആമുണ്ഡ്സെൻ ജ. (1872-1928),
ട്രിഗ്വെ ലീ ജ. (1896-1968)
ഗിൽബെർട് ആഷ് വെൽ ജ. (1916-2014)
നിക്കോളാസ് റോഡ്രിഗ്‌സ് ജ. (1927-2015)
ചരിത്രത്തിൽ ഇന്ന് …
*********
622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം.
1228 – അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കാനോനൈസേഷൻ
1232 – സ്പാനിഷ് നഗരമായ അർജോണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വദേശിയായ മുഹമ്മദ് ഇബ്ൻ യൂസഫിനെ ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് മുഹമ്മദിന്റെ ആദ്യ ഉയർച്ചയെ അടയാളപ്പെടുത്തുന്നു; അദ്ദേഹം പിന്നീട് സ്പെയിനിലെ അവസാനത്തെ സ്വതന്ത്ര മുസ്ലീം രാഷ്ട്രമായ ഗ്രാനഡയിലെ നസ്രിദ് എമിറേറ്റ് സ്ഥാപിക്കും.
1661 – യൂറോപ്പിലെ ആദ്യത്തെ ബാങ്ക് നോട്ടുകൾ സ്വീഡിഷ് ബാങ്ക് സ്‌റ്റോക്ക്‌ഹോംസ് ബാങ്കോ (Stockholms Banco ) പുറത്തിറക്കി.
1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി.
1910 – ജോൺ റോബർട്ട്‌സൺ ഡുയിഗൻ ഓസ്‌ട്രേലിയയിൽ നിർമ്മിച്ച ആദ്യത്തെ വിമാനമായ ഡ്യുഗാൻ പുഷർ ബൈപ്ലെയ്‌നിന്റെ ആദ്യ പറക്കൽ നടത്തി.
1931 – ചക്രവർത്തി ഹെയ്ൽ സെലാസി എത്യോപ്യയുടെ ആദ്യ ഭരണഘടനയിൽ ഒപ്പുവച്ചു.
1942 – ഹോളോകോസ്റ്റ്: പാരീസിലെ Vélodrome d'Hiver ൽ തടവിലാക്കപ്പെട്ട 13,152 ജൂതന്മാരെ Awitz-ലേക്ക് നാടുകടത്തുന്നതിന് മുമ്പ് കൂട്ട അറസ്റ്റിന് വിച്ചി ഫ്രാൻസ് സർക്കാർ ഉത്തരവിട്ടു.
1948 – ടോക്കൺ പ്രതിരോധത്തെത്തുടർന്ന്, ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മനഗരമായി ആദരിക്കുന്ന നസ്രത്ത് നഗരം 1948 അറബ്-ഇസ്രായേൽ യുദ്ധത്തിലെ ഓപ്പറേഷൻ ഡെക്കൽ വേളയിൽ ഇസ്രായേൽ സൈന്യത്തിന് കീഴടങ്ങി.
1950 - ചാപ്ലിൻ-മെഡിക് കൂട്ടക്കൊല: അമേരിക്കൻ യുദ്ധത്തടവുകാരെ ഉത്തര കൊറിയൻ സൈന്യം കൂട്ടക്കൊല ചെയ്യുന്നു.
1954 - മയ്യഴി ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിച്ചു.
1969 - അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ.
1979 – ഇറാഖി പ്രസിഡന്റ് അഹമ്മദ് ഹസൻ അൽ-ബക്കർ രാജിവെക്കുന്നു.പകരം സദ്ദാം ഹുസൈൻ പ്രസിഡന്റ് ആയി.
2005 - ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു,
2007 - ജപ്പാനിലെ നൈഗാറ്റ തീരത്ത് 6.8 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ഒരു ആണവ നിലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
2009 - മലേഷ്യയിലെ ഒരു രാഷ്ട്രീയക്കാരന്റെ സഹായിയായ ടിയോ ബെങ് ഹോക്ക് അഴിമതി വിരുദ്ധ കമ്മീഷന്റെ ഓഫീസിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തി , ഇത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന് കാരണമായി.
2013 - കിഴക്കൻ ഇന്ത്യയിലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 27 കുട്ടികൾ മരിക്കുകയും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .
2013 - സിറിയൻ ആഭ്യന്തരയുദ്ധം : പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകളും (YPG) ഇസ്ലാമിസ്റ്റ് ശക്തികളും തമ്മിലുള്ള റാസ് അൽ-ഐൻ യുദ്ധം പുനരാരംഭിച്ചു , ഇത് റോജാവ-ഇസ്ലാമിസ്റ്റ് സംഘർഷത്തിന് തുടക്കമിട്ടു .
2015 - ടെന്നസിയിലെ ചട്ടനൂഗയിൽ സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പിൽ നാല് യുഎസ് നാവികരും ഒരു തോക്കുധാരിയും മരിച്ചു .
2019 - ഇന്ത്യയിലെ മുംബൈയിൽ 100 ​​വർഷം പഴക്കമുള്ള ഒരു കെട്ടിടം തകർന്നു, കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us