Advertisment

ഹോട്ട്‌ഡോഗ് തീറ്റ മത്സരത്തില്‍ ലോക റിക്കാര്‍ഡ്

New Update

publive-image

Advertisment

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ബ്രൂക്ക്ലിനു സമീപമുള്ള കോണി ഐലന്റില്‍ ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ നേതന്‍സ് ഹോട്ട്‌ഡോഗ് തീറ്റ മത്സരത്തില്‍ നിലവിലുള്ള വേള്‍ഡ് ചാംപ്യന്‍ ജോയ് ചെസ്റ്റനട്ട് തന്റെ നിലവിലുള്ള റിക്കാര്‍ഡ് തകര്‍ത്ത് 10 മിനിറ്റ് കൊണ്ടു 76 ഹോട്ട് ഡോഗുകള്‍ അകത്താക്കി. കഴിഞ്ഞ വര്‍ഷം പാന്‍ഡമിക്കിനെ തുടര്‍ന്നു മാധ്യമങ്ങളെ മാത്രം സാക്ഷി നിര്‍ത്തി നടത്തിയ മത്സരത്തില്‍ 75 ഹോട്ട് ഡോഗ് തിന്നാണു റിക്കാര്‍ഡ് സ്ഥാപിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇതു 14-ാം തവണയാണ് ജോയ് ചെസ്റ്റ്‌നട്ട് ജേതാവാകുന്നത്. രണ്ടാം സ്ഥാനത്തെത്തിയ ജഫ്രി ഇസ്വറിന് 50 ഹോട്ട് ഡോഗാണ് 10 മിനിട്ടു കൊണ്ട് അകത്താക്കാന്‍ കഴിഞ്ഞത്. 1916 -ജൂലൈ നാലിനാണു പ്രഥമ നാഥന്‍സ് ഹോട്ട് ഡോഗ് തീറ്റ മത്സരം ആരംഭിച്ചത്.

publive-image

2001 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം മത്സര വിജയിയായിരുന്ന ടക്കേറു കൊമ്പയാഷിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ജോയ് ചെസ്റ്റ്‌നട്ട് വിജയിയായത്. അന്നത്തെ മത്സരത്തില്‍ 66 ഹോട്ട് ഡോഗ് ജോയ് അകത്താക്കിയപ്പോള്‍ നിലവിലുള്ള ജേതാവ് ടക്കേറുവിന് 63 എണ്ണം മാത്രമേ കഴിക്കാനായുള്ളൂ. സ്ത്രീകളുടെ മത്സരത്തില്‍ മുപ്പതേ മുക്കാല്‍ (30 3/4) ഹോട്ട് ഡോഗ് മിഷേല്‍ ലെസ്‌കൊ അകത്താക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സാറാ റോഡ്രിഗസ് (27 3/4) മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

 

Advertisment