Advertisment

ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയില്‍ ദമ്മാം , അൽ അഹ്സ, കെയ്‌സുമ, റിയാദ് എന്നിവ സ്ഥാനം പിടിച്ചു.

author-image
admin
New Update

റിയാദ് : ലോകത്താകെ കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ പാട് പെടുമ്പോള്‍ കാലാവസ്ഥ പ്രതികൂലമാകുന്ന കാഴ്ചയാണ് എവിടെയും ഗള്‍ഫ്‌ രാജ്യങ്ങളിലെല്ലാം ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ്, ചൂട്  താങ്ങാവുന്നതിലപ്പുറമാണ് ഇതിനിടെ ലോകത്ത് തന്നെ  ചൂടിന്‍റെ തീവ്രതാ പട്ടികയില്‍ സൗദിയിലെ നാല് നഗരങ്ങള്‍ സ്ഥാനം പിടിച്ചു.  ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ അഹ്സ, ഖെയ്‌സുമ, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിൽ സ്ഥാനം നേടി. 49.8 ഡിഗ്രി സെൽഷ്യസുള്ള അഹ്സ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്., ദമാം വിമാനത്താവളം, അൽ അഹ്സ, 49 ഡിഗ്രിയുമായി ഖെയ്‌സുമയും പട്ടികയിൽ റിയാദ് വിമാനത്താവളം പത്താം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ച ചൂട് രേഖപെടുത്തുന്ന 15 നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത് അൽ വഫ്ര നാലാം സ്ഥാനത്താണ്.2020 ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കാണിത്.

Advertisment

publive-image

2020 ഓഗസ്റ്റ് 3 വരെ അവസാന 24 മണിക്കൂറിനുള്ളിൽ ലോകത്ത് രേഖപ്പെടുത്തിയ പരമാവധി താപനില താഴെ പറയും പ്രകാരമാണ്.1. ഹെറാത്ത് (അഫ്ഗാനിസ്ഥാൻ) - 50.3. ഡിഗ്രി സെൽഷ്യസ്, കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ദമ്മാം (സൗദി അറേബ്യ) - 50.. അൽ അഹ്സ (സൗദി അറേബ്യ) - 49.8., അൽ-വഫ്ര (കുവൈറ്റ്) - 49.5., അൽ ഖെയ്‌സുമ (സൗദി അറേബ്യ) - 49 ,. ഗേബ്സ് (ടുണീഷ്യ) - 49 , അബാദാൻ (ഇറാൻ) - 48.9., കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (സൗദി അറേബ്യ) - 48.8., മിത്രിബ (കുവൈറ്റ്) - 48.5., ഒമിദിഹ് (ഇറാൻ) - 48.4., റാഫ (സൗദി അറേബ്യ) - 48.2.,അൽ സൽമി (കുവൈറ്റ്) - 48.1, സുലൈബിയ (കുവൈറ്റ്) - 45., അബുദാബി അന്താരാഷ്ട്ര വിമാനത്താവളം (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) - 47.9.,അബ്ദാലി (കുവൈറ്റ്) - 47.8. വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

publive-image

 

Advertisment