Advertisment

ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് : ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷന്റെ കീഴിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹോത്താ ബനി തമീം അൽ വാദി ഇസ്തിറാഹയിൽ വെച്ച് നടത്തിയ പരിപാടിയിൽ സൗദിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Advertisment

publive-image

publive-image

കുട്ടികളുടെ വിവിധ ഇനം കലാ കായിക മത്സരങ്ങളോടെ സംഘടിപ്പിച്ച പരിപാടിയിൽ കരുത്തന്മാരുടെ പോരാട്ടമായി വടംവലി മത്സരവും ചെസ്സ്, ക്യാരംസ്, ഷൂട്ടൗട്ട് മത്സരങ്ങളും മാറ്റുകൂട്ടി.

publive-image

ഇശൽ മഴ തീർത്തു വേദിയിൽ നിറഞ്ഞു നിന്ന സക്കീർ മണ്ണാർമല നയിച്ച ഇശൽ സധ്യ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് ആവേശ മായി. കൂപ്പൺ നറുക്കെടുപ്പ് മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാന ക്കാർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകി.

publive-image publive-image

തുടർന്ന് HMCO പ്രസിഡന്റ് ഉമ്മർ മുക്താർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഗ്ലോബൽ കേരള പ്രവാസി അസോസി യേഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ്‌ അബ്ദുൽ മജീദ് പൂളക്കാടി ഉത്ഘാടനം നിർവഹിച്ചു. ജയൻ കൊടുങ്ങല്ലൂർ ( റിയാദ് ഇന്ത്യൻ മീഡിയ ഫോറം സാംസ്ക്കാരിക വിഭാഗം കൺവീനർ ) റാഫി കൊയിലാണ്ടി (കോലിയാണ്ടി കൂട്ടം സൗദി ചാപ്റ്റർ ചെയർമാൻ)

publive-image publive-image

അയ്യൂബ് കരൂപ്പടന്ന (ചാരിറ്റി ഓഫ് മലയാളി റിയാദ് പ്രസി ഡന്റ്‌)  സാജിദ് ഉളിയിൽ(ഹോത്താ കെഎംസിസി ഓർഗനൈ സിംഗ് സെക്രട്ടറി ) റഹീം (കേളി കലാ സാംസ്കാരിക വേദി ഹോത്താ സെക്രട്ടറി) അനീസ് (ഇന്ത്യൻ സോഷ്യൽ ഫോറം ഹോത്താ പ്രസിഡന്റ്‌)അഷ്‌റഫ്‌ സ്റ്റീൽ (ചെയർമാൻ HMCO) തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

publive-image

ഷറഫു മണ്ണാർക്കാട് (മീഡിയ കൺവീനർ HMCO) സ്വാഗതവും ഹോത്താ HMCO ജനറൽ സെക്രട്ടറി മുസ്തഫ അറബി മണ്ണാർമല നന്ദിയും പ്രോഗ്രാം കോർഡിനേറ്റർ നൗഫൽ വണ്ടൂരിന്റെ നേതൃത്വത്തിൽ HMCO ചാരിറ്റി കൺവീനർ താഹ സുബൈർ, മനാഫ് കെ സ് പുരം, തുളസീധരൻ അഞ്ചൽ, അൻവർ എടത്ത നാട്ടുകര, അനൂപ് മലപ്പുറം, അബ്ദുൽ അസീസ് കാസർഗോഡ്, മനൂഷ് ,രിഫായി ,മുസദ്ദിഖ്‌ ,നബീൽ ,ആസിഫ് ,ഇസ്മായിൽ ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment