Advertisment

പുലര്‍ച്ചെ ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം; ഒളിവില്‍ പോയ പ്രതി പിടിയില്‍

New Update

കോവളം: ലൈറ്റ് ഹൗസ് ബീച്ച്‌ റോഡിലെ ഹോട്ടല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . കോവളം നീലകണ്ഠ കോളനിയില്‍ ആലു നിന്ന വിളവീട്ടില്‍ ദിലീപ് ഖാന്‍ (37) ആണ് കോവളം പോലീസിന്‍റെ പിടിയിലായത്.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു .

Advertisment

publive-image

പ്രദേശത്തെ സി.സി. ടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് . ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതി കോവളം ഫയര്‍ഫോഴ്സ് സ്റ്റേഷന്‍റെ ഭാഗത്തു നിന്ന് നടന്നു വരികയും ഹോട്ടലിന്‍റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും വിലപിടിപ്പുള്ള രേഖകളും അപഹരിക്കുകയായിരുന്നു .

മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കോവളം എസ്.എച്ച്‌.ഒ അനില്‍കുമാര്‍, എസ്.ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത് .

HOTEL STEAL CASE
Advertisment