Advertisment

ഗൃഹനിർമ്മാണ ഘട്ടത്തിൽ ചെയ്യേണ്ട പൊതുവായ ചില കാര്യങ്ങൾ അറിയാം

New Update

ഗൃഹനിർമ്മാണ ഘട്ടത്തിൽ വാസ്തുശാസ്ത്ര പ്രകാരം ചെയ്യേണ്ട പൊതുവായ ചില കാര്യങ്ങൾ അറിയാം;

Advertisment

publive-image


ഗൃഹനിര്‍മ്മാണത്തിന് തിരഞ്ഞെടുക്കുന്ന വസ്തു നിർമ്മാണത്തിനു മുമ്പ് പൂർണ്ണമായും വൃത്തിയാക്കിയിരിക്കണം. പാഴ്ചെടികളും, കല്ലുകളും, മുൾച്ചെടികളും പൂർണ്ണമായും മാറ്റണം. പഴകിയ ഗൃഹത്തിന്റെ അവശിഷ്ടങ്ങൾ ഭൂമിയില്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അവയും വസ്തുവിന് പുറത്തേക്ക് മാറ്റണം.

പുളിപോലെ വേരോട്ടമുള്ള വൃക്ഷങ്ങൾ ഉണ്ടെങ്കിൽ മരം മുറിക്കുകയും, വേരുകൾ പൂർണ്ണമായും എടുത്തുമാറ്റുകയും വേണം. ഗൃഹനിർമ്മാണത്തിനുശേഷം ദോഷകരമായ മരങ്ങൾ മുറിച്ചുമാറ്റുന്ന രീതി കഴിവതും ഒഴിവാക്കുക.

സ്ഥലം വൃത്തിയാക്കിയാൽ അതിരുകൾ അളന്ന് തിട്ടപ്പെടുത്തണം. കല്ലുകൾ സ്ഥാപിച്ച് വസ്തുവിന്റെ അതിർത്തി പൂർണ്ണമായും വേർതിരിക്കണം.

ഗൃഹനിർമ്മാണത്തിനു മുൻപേ തന്നെ ചുറ്റുമതിലുകൾ നിര്‍മ്മിക്കുവാൻ ശ്രദ്ധിക്കണം

വസ്തുവിന്റെ തെക്കുഭാഗവും, പടിഞ്ഞാറുഭാഗവും മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അൽപമെങ്കിലും ഉയർന്നിരിക്കണം. മാത്രവുമല്ല മറ്റു മൂലകളെ അപേക്ഷിച്ച് തെക്കുപടിഞ്ഞാറ് മൂല ഉയരത്തിലായിരിക്കണം. ഏറ്റവും താഴ്ന്നിരിക്കേണ്ടത് വടക്കുകിഴക്കേ മൂലയാണ്.

Advertisment