Advertisment

സൗജന്യ ഇഖാമ പുതുക്കലും ലെവി ഇളവുകളും ഹൗസ് ഡ്രൈവർമാർക്ക് ലഭിക്കില്ല.

author-image
admin
New Update

റിയാദ് :  കോവിഡ് 19 കൊറോണ വൈറസ്‌ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങളില്‍  വിദേശ തൊഴിലാളികൾക്ക് ഗവർമെന്റ് പ്രഖ്യാപിച്ച സൗജന്യ ഇഖാമ പുതുക്കലും ലെവി ഇളവുകളും ഹൗസ് ഡ്രൈവർമാർക്ക് ലഭ്യമാകില്ലായെന്ന് ജവാസാത്ത് വൃത്തങ്ങള്‍ പറഞ്ഞു.

publive-image

ഏറ്റവും പുതിയ വിവരം അനുസരിച്ച് സാമ്പത്തിക സൗജന്യവും ഇഖാമ ഇളവും ഹൗസ് ഡ്രൈവർമാർക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കമേഴ്‌സ്യൽ പ്രൊഫഷനിൽ ഉള്ള വിദേശികൾക്ക് മാത്രമാണ് ഈ ഇളവുകൾ ലഭ്യമാകുക. ഇക്കാര്യത്തിൽ മറിച്ചെന്തെങ്കിലും തീരുമാനം ഉണ്ടാവുകയാണെങ്കിൽ ഔദ്യോഗിക വൃത്തങ്ങളിലൂടെ ബന്ധപ്പെട്ടവർ അക്കാര്യം വ്യക്തമാക്കുമെന്ന് ജവാസാത്ത് പറഞ്ഞു.

Advertisment