Advertisment

കുവൈറ്റുള്‍പ്പെടെ അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഗാ​ർ​ഹി​​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു

New Update

കുവൈറ്റ് : കുവൈറ്റുള്‍പ്പെടെ അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഗാ​ർ​ഹി​​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു .ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മെന്റ്‌​ ഫീ​സ്, ചു​രു​ങ്ങി​യ വേ​ത​നം, തൊ​ഴി​ൽ മാ​റ്റം, മ​റ്റു​വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യം ഉ​ണ്ടാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന .

Advertisment

publive-image

അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. തു​ട​ർ​ച്ച​യാ​യി എ​ട്ടു​മ​ണി​ക്കൂ​ർ ഉ​​ൾ​പ്പെ​ടെ ദി​വ​സ​ത്തി​ൽ 12 മ​ണി​ക്കൂ​ർ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യി​രി​ക്കും നി​ർ​ദി​ഷ്​​ട നി​യ​മം.

18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ ജോ​ലി​ക്കു​​വെ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​വി​ടേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യ അ​വ​മ​തി​പ്പ്​ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​നും സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്.

kuwait kuwait latest
Advertisment