Advertisment

ആലപ്പുഴയില്‍ വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു

New Update

കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപത്തുള്ള ഹൗസ്ബോട്ടിലാണ് തീപിടുത്തമുണ്ടായത് .

Advertisment

publive-image

ബോട്ടിന്‍റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. സംഭവ സമയം ബോട്ടില്‍ വിദേശികളായ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു . ജീവനക്കാര്‍ തന്നെ തീ അണച്ചതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല . സംഭവത്തെക്കുറിച്ച്‌ പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു .

കഴിഞ്ഞ ദിവസം, വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം മറ്റൊരു ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് 13 പേരടങ്ങുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് .

houseboat fire
Advertisment