Advertisment

പ്രവാസികൾക്ക് മാത്രം അപേക്ഷിക്കാവുന്ന ഭവന വായ്പ; ആവശ്യമായ രേഖകൾ എന്തൊക്കെ?

author-image
admin
Updated On
New Update

ഇന്ത്യയിലെ ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രവാസികൾക്കും (എൻആർഐ) ഇന്ത്യൻ വംശജർക്കും (പി‌ഐ‌ഒ) മാത്രം അപേക്ഷിക്കാവുന്ന ഭവന വായ്പ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

Advertisment

publive-image

എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഈ ഭവന വായ്പാ സേവനം നേടുന്നതിന് എല്ലാ എൻ‌ആർ‌ഐകളും പി‌ഐ‌ഒകളും ചില മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ ചില രേഖകൾ സമർപ്പിക്കുകയും വേണം. എന്തൊക്കെയാണ് ആ രേഖകളെന്നും വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും പരിശോധിക്കാം.

ആവശ്യമായ രേഖകൾ

പ്രവാസികൾക്ക് മാത്രം അനുവദിക്കുന്ന ഈ ഭവന വായ്പയുടെ പരമാവധി തിരിച്ചടവ് കാലാവധി 30 വർഷമാണ്. ഭവന വായ്പക്ക് അപേക്ഷിക്കുന്നവർക്ക് നിരവധി രേഖകൾ ബാങ്കിൽ സമർപ്പിക്കേണ്ടി വരും. ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്.

 

തൊഴിലുടമയുടെ തിരിച്ചറിയൽ കാർഡ് സാധുവായ പാസ്‌പോർട്ടിന്റെയും വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്

നിലവിലെ വിദേശ വിലാസത്തെ സൂചിപ്പിക്കുന്ന വിലാസ തെളിവ്

തുടർച്ചയായ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് (നാവികസേനയിൽ ജോലി ചെയ്യുന്ന അപേക്ഷകർക്ക്)

ഇന്ത്യാ ഗവൺമെന്റ് നൽകുന്ന PIO കാർഡ്

പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട മറ്റ് രേഖകൾ

3 പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

പാൻ കാർഡിന്റെ കോപ്പി

പാസ്‌പോർട്ട്

ഡ്രൈവിംഗ് ലൈസൻസ്

വോട്ടർ ഐഡി കാർഡ്

ടെലിഫോൺ ബില്ലിന്റെ സമീപകാല പകർപ്പ്

വൈദ്യുതി ബിൽ

‌‌‌വാട്ടർ ബിൽ

ഡ്രൈവിംഗ് ലൈസൻസ്

ആധാർ കാർഡ്

publive-image

വസ്തു സംബന്ധമായ രേഖകൾ

അടിസ്ഥാന വിശദാംശങ്ങൾക്ക് പുറമെ, ചില പ്രോപ്പർട്ടി പേപ്പറുകൾ എസ്‌ബി‌ഐ ആവശ്യപ്പെടും.

രജിസ്റ്റർ ചെയ്ത കരാർ (മഹാരാഷ്ട്രയ്ക്ക് മാത്രം)

അലോട്ട്മെന്റ് ലെറ്റർ

വിൽപ്പനയ്ക്കുള്ള സ്റ്റാമ്പ് കരാർ

ഒക്യുപൻസി സർട്ടിഫിക്കറ്റ്

ഷെയർ സർട്ടിഫിക്കറ്റ് (മഹാരാഷ്ട്രയ്ക്ക് മാത്രം)

മെയിന്റനൻസ് ബിൽ

വൈദ്യുതി ബിൽ

പ്രോപ്പർട്ടി ടാക്സ് രസീത്ബി

ബിൽഡറുടെ രജിസ്റ്റർ ചെയ്ത കരാർ

പേയ്മെന്റ് രസീതുകൾ

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്

 

publive-image

ബാങ്ക് രേഖകളും വിവരങ്ങളും

വിദേശ അക്കൗണ്ടിന്റെ കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ബാങ്കുകളിൽ നിന്ന് ലഭിച്ച മറ്റ് മുൻ ക്രെഡിറ്റ് സേവനങ്ങളുടെ കര്യങ്ങളുടെ വിശദാംശങ്ങൾ എന്നിവയും സമർപ്പിക്കണം. കഴിഞ്ഞ ഒരു വർഷത്തെ ലോൺ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ ബാധകമായ ഇടങ്ങളിലെല്ലാം നിർബന്ധമായും സമർപ്പിക്കണം.

ജോലി സംബന്ധമായ രേഖകൾ

എല്ലാ ശമ്പളക്കാരായ എൻ‌ആർ‌ഐ, പി‌ഐ‌ഒ അപേക്ഷകരും സഹ അപേക്ഷകരും സാധുതയുള്ള വർക്ക് പെർമിറ്റ്, തൊഴിൽ കരാർ (ഇംഗ്ലീഷിൽ), അവസാന മൂന്ന് മാസത്തെ ശമ്പള സ്ലിപ്പ്, ശമ്പള ക്രെഡിറ്റ് കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ്, നിലവിലെ തൊഴിലുടമ നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വ്യക്തിഗത നികുതി റിട്ടേണിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. മി‍ഡിൽ ഈസ്റ്റ്, മർച്ചന്റ് നേവി എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവർ നികുതി റിട്ടേൺ പകർപ്പ് ഹാജരാക്കേണ്ട.

ബിസിനസുകാർ സമർപ്പിക്കേണ്ടത്

ബിസിനസ്സ് വിലാസ തെളിവ്

വരുമാനത്തിന്റെ തെളിവ്

കഴിഞ്ഞ 2 വർഷത്തെ ഓഡിറ്റുചെയ്ത ബാലൻസ് ഷീറ്റ്

വ്യക്തിഗത നികുതി റിട്ടേൺ വിശദാംശങ്ങൾ കഴിഞ്ഞ  ആറ് മാസത്തെ കമ്പനിയുടെ പേരിലുള്ള ഓവർസീസ് അക്കൗണ്ടിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്

ഇതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അതാത് ബാങ്കിന്‍റെ മാനേജര്‍ നിങ്ങളോട് അറിയിക്കും ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ബ്രാഞ്ചുമായി ബന്ധപെടുക .

 

Advertisment