Advertisment

സകല നാഡികളെയും ശുദ്ധീകരിക്കാം നാഡിശുദ്ധി പ്രാണായാമത്തിലൂടെ

New Update

 

Advertisment

publive-image

ശരീരത്തിൽ ആവശ്യത്തിന് ഓക്സിജന്റെ അളവ് നിലനിർത്താൻ, ശ്വാസകോശത്തിന്റെ ആരോഗ്യം നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ശ്വാസകോശം പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിവിധ ശ്വസന വ്യായാമങ്ങൾ ശരീയായ തീതിയിൽ നടത്തണം.

അത്തരമൊരു യോഗ പരിശീലനമാണ് നാഡിശുദ്ധി പ്രാണായാമം. ഇത് ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുന്നതിനൊപ്പം, മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും സഹായിക്കുന്നു.“സൂക്ഷ്മ ഊർജ്ജ ചാലകം” എന്നർത്ഥമുള്ള സംസ്കൃത പദമാണ് നാഡി, ശുദ്ധി എന്നാൽ “ശുദ്ധീകരണം" എന്നാണ്. അതിനാൽ ഈ ശ്വാസന വ്യായാമം പരിശീലിക്കുന്നത് സൂക്ഷ്മ ഊർജ്ജ ചാലകത്തെ ശുദ്ധീകരിക്കുകയും, ശരീരത്തിലുടനീളം ഓക്സിജൻ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നു.

ഇത് വ്യക്തത, ശ്രദ്ധ, സമാധാനം എന്നിവ പകർന്നുകൊണ്ട് മനസ്സിന് ശക്തമായ വികാരം കൊണ്ടുവരുന്നു. ഇത് ശീലിക്കാൻ ആദ്യം പദ്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കാം. അതല്ലെങ്കിൽ അനുയോജ്യമായ ധ്യാനത്തിന് ഉതകുന്ന ഏതെങ്കിലും പൊസിഷൻ സ്വീകരിച്ച് നിവർന്നിരിക്കണം.

നട്ടെല്ല് നേരെയാക്കി തല നേരെ വച്ച് നിവർന്നിരിക്കുക. മനസും ശരീരവും ശാന്തമാക്കി കണ്ണുകൾ അടച്ച് വലതു കൈയിൽ വിഷ്ണു മുദ്ര പിടിക്കുക. ഇടത് കൈയിൽ ധ്യാന മുദ്ര പിടിച്ച് ഇടത് കാൽമുട്ടിൽ വയ്ക്കുക. ആദ്യം നിങ്ങളുടെ വലതു കൈയ്യുടെ പെരുവിരൽ ഉപയോഗിച്ച് വലത് നാസാരന്ധ്രം അടക്കുക. ഇനി കഴിയുന്ന വിധത്തിൽ ശ്വാസം നിങ്ങളുടെ ഇടത് മൂക്കിലൂടെ അകത്തേയ്ക്ക് എടുക്കുക. ഈ ശ്വാസം കുറച്ച് നേരം പിടിച്ച് നിർത്തുക. തുടക്കക്കാർക്ക് ഇത് ഒരു 5 സെക്കന്റ് നേരത്തേയ്ക്ക് ശ്രമിക്കാം. പതിയെ ഇതിന്റെ സമയം ഉയർത്താം.

ഇനി വലതു മൂക്കിൽ നിന്ന് പെരുവിരൽ മാറ്റി, വലതുകൈയിലെ ചെറുവിരലും മോതിരവിരലും ഉപയോഗിച്ച് ഇടത് നാസാരന്ധ്രം അടച്ച് വലത് നാസാരന്ധ്രത്തിലൂടെ നേരത്തെ എടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുക. ശ്വാസം പുറത്തേയ്ക്ക് വിടുമ്പോഴും സാവധാനത്തിൽ വിടാൻ ശ്രദ്ധിക്കുക.ഇനി വീണ്ടും വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം അകത്തേയ്ക്ക് എടുത്ത് ഇടതിലൂടെ പുറത്തേയ്ക്ക് വിടുക.

ഇത്രയും ചെയ്‌താൽ ഒരു തവണ നിങ്ങൾ നാഡിശുദ്ധി പ്രാണായാമം പൂർത്തിയാക്കും. ഇത് പല തവണ ആവർത്തിക്കാവുന്നതാണ്. ഈ ശ്വാസന വ്യായാമത്തിന്റെ ശക്തമായ പരിശീലനം അമിതമായ ആശങ്കകൾ തടയുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

Yoga
Advertisment