Advertisment

വൈറ്റമിന്‍ സി ഉപയോഗിക്കാം; സ്‌കിന്‍ ഭംഗിയുള്ളതാക്കാം

New Update

publive-image

Advertisment

പൊതുവില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ത്ത്, അതിന്റെ ക്ഷീണവും തിളക്കമില്ലായ്മയും മാറ്റി കാന്തി കൂട്ടാനും, പ്രായമാകുന്നതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും, ചര്‍മ്മത്തിന്റെ സുഖകരമായ അയവിനും എല്ലാം വൈറ്റമിന്‍-സി അവശ്യമാണെന്ന് ഡോക്ടര്‍മാർ പറയുന്നു.

അതുകൊണ്ട് തന്നെയാണ് മുഖചര്‍മ്മത്തിന്റെ ഭംഗി കൂട്ടാനുള്ള ഏത് വിധ ഉത്പന്നങ്ങളുടെ പരസ്യത്തിലും വൈറ്റമിന്‍-സി ഇടം പിടിക്കുന്നതും. ചര്‍മ്മപരിപാലനത്തിലും ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും വലിയൊരു പങ്ക് വഹിക്കുന്ന ഘടകമാണ് വൈറ്റമിന്‍-സി.

ചര്‍മ്മത്തെ, പ്രത്യേകിച്ച് മുഖകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ള ഘടകമാണ് വൈറ്റമിന്‍-സി. മുഖത്തെ ക്ഷീണമകറ്റാനും, മുഖകാന്തി വര്‍ധിപ്പിക്കാനുമെല്ലാം വൈറ്റമിന്‍-സി പോലൊരു ശക്തമായ ആന്റി ഓക്‌സിഡന്റിന് നിസാരമായും സാധിക്കും.

എങ്ങനെയെല്ലാമാണ് വൈറ്റമിന്‍-സി മുഖചര്‍മ്മത്തെ സ്വാധീനിക്കുന്നത് 

1.മലിനീകരണം, മാനസിക സമ്മര്‍ദ്ദം, മറ്റ് വിഷാംശങ്ങള്‍ എന്നിവ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന 'ഫ്രീ റാഡിക്കല്‍'കളെ നശിപ്പിക്കാന്‍ ഇതിന് സാധിക്കുന്നു.

2.നശിച്ചുപോയ കോശകലകളെ ശരിയാക്കിയെടുക്കാന്‍ ഇവയ്ക്ക് കഴിയുന്നു.

3. പ്രായമായതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റാന്‍ ഇവയ്ക്ക് സാധ്യമാണ്. ചര്‍മ്മത്തിലെ കൊളാജന്‍ കൂട്ടുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

4. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നുമെല്ലാം ഉണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വൈറ്റമിന്‍-സിക്ക് സാധ്യമാണ്.

പൊതുവില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ത്ത്, അതിന്റെ ക്ഷീണവും തിളക്കമില്ലായ്മയും മാറ്റി കാന്തി കൂട്ടാനും, പ്രായമാകുന്നതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും, ചര്‍മ്മത്തിന്റെ സുഖകരമായ അയവിനും എല്ലാം വൈറ്റമിന്‍-സി അവശ്യമാണ്. അതുകൊണ്ട് തന്നെയാണ് മുഖചര്‍മ്മത്തിന്റെ ഭംഗി കൂട്ടാനുള്ള ഏത് വിധ ഉത്പന്നങ്ങളുടെ പരസ്യത്തിലും വൈറ്റമിന്‍-സി ഇടം പിടിക്കുന്നതും.

വൈറ്റമിന്‍-സി, ചര്‍മ്മത്തിന് പല രീതിയിൽ നൽകാൻ സാധിക്കും. റെഡ് പെപ്പര്‍, സ്‌ട്രോബെറി, കിവി, ബ്രൊക്കോളി, ഓറഞ്ച് എന്നിവയെല്ലാം വൈറ്റമിന്‍-സി ധാരളമടങ്ങിയ ഭക്ഷണമാണ്. കൂടാതെ വൈറ്റമിന്‍- സിസപ്ലിമെന്റ് കഴിക്കാം. ഇത് ഫിസീഷ്യന്റെ കൂടി നിര്‍ദേശപ്രകാരം കഴിക്കുകയാണ് വേണ്ടത്. 8 ശതമാനം വൈറ്റമിന്‍- സി അടങ്ങിയ സിറം ക്രീം രാവിലെ തന്നെ ഉപയോഗിക്കാം. പുറത്ത് പോകുന്നില്ലെങ്കില്‍ പോലും സണ്‍ ക്രീം പുരട്ടാം.

health tips
Advertisment