Advertisment

‘ഹൗഡി മോദി’യുടെ രജിസ്ട്രേഷന്‍ 50,000 കടന്നു ; ഫ്രാന്‍സിസ് പോപ്പ് കഴിഞ്ഞാല്‍ ഇത്രയധികം ആളുകള്‍ എത്തുന്ന പരിപാടി ഇന്ത്യന്‍ പ്രധാന മന്ത്രിയുടേതെന്ന്‌ സംഘാടകര്‍ !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ സെപ്റ്റംബറില്‍ നടക്കുന്ന ‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന സാമുദായിക ഉച്ചക്കോടിയുടെ ‘ഹൗഡി മോദി’യുടെ രജിസ്ട്രേഷന്‍ 50,000 കടന്നുവെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് ‘ഹൗഡി’

Advertisment

publive-image

ഹുസ്റ്റൂണ്‍ ആസ്ഥാനമായുളള ബോഡി ടെക്സസ് ഇന്ത്യ ഫോറമാണ് രജിസ്‌ട്രേഷന്‍ കണക്കുകളെ കുറിച്ച് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് പോപ്പ് കഴിഞ്ഞാല്‍ ഇത്രയധികം ആളുകള്‍ എത്തുന്ന പരിപാടി ഇന്ത്യന്‍ പ്രധാനമന്ത്രിയുടോതായിരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. സൗജന്യ പ്രവേശനമാണ്. രജിസ്ട്രേഷനായി ഇനിയും ആളുകള്‍ കാത്ത് നില്‍ക്കുകയാണ്. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 29 വരെ രജിസ്റ്റര്‍ ചെയ്യാം.

അടുത്ത മാസം 27 നാണ് ഐക്യ രാഷ്ട്ര പൊതു സഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിക്കുന്നത്. അതിന് മുന്‍പ് ഹുസ്റ്റണില്‍ എത്തും. പ്രമുഖ ബിസിനസ്സുകാരെയും , രാഷ്ട്രീയ,സാമുദായിക നേതാക്കളെയും സന്ദര്‍ശിക്കും. ‘ശോഭനമായ ഭാവിയ്ക്ക് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുക’ എന്ന വിഷയത്തിലാണ് ഉച്ചക്കോടി

Advertisment