Advertisment

വായു മലിനീകരണം; ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള നാല് കമ്പനികള്‍ക്ക് 286 കോടി രൂപ പിഴ

New Update

publive-image

മുംബൈ: ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കം നാല് കമ്പനികള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ 286 കോടി രൂപ പിഴയിട്ടു. മുംബൈയില്‍ വായുമലിനീകരണത്തിന് കാരണമാകും വിധം പ്രവര്‍ത്തിച്ചെന്ന പരാതിയിലാണ് നടപടി.

എച്ച്പിസിഎല്‍ 76.5 കോടി രൂപയും എഇജിഐഎസ് 142 കോടി രൂപയും ബിപിസിഎല്‍ 7.5 കോടി രൂപയും എസ്എല്‍സിഎല്‍ 20 ലക്ഷം രൂപയും പിഴ അടയ്ക്കണം. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ മഹുല്‍, അമ്പപദ പ്രദേശങ്ങളിലുള്ളവരാണ് പരാതി നല്‍കിയത്.

Advertisment