ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്‍തകമാകുന്നു; സന്തോഷത്തോടെയുള്ള ഞെട്ടലെന്ന് താരം

ഫിലിം ഡസ്ക്
Tuesday, April 23, 2019

ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്‍തകമാകുന്നു. ഹൃത്വിക്കിന്റെ ആറു വയസ്സു മുതലുളള ജിവിതമാണ് പുസ്‍തകത്തില‍ പ്രതിപാദിക്കുന്നത്. ബെൻ ബ്രൂക്‍സ് ആണ് പുസ്‍തകം എഴുതിയിരിക്കുന്നത്. സ്റ്റോറീസ് ഫോര്‍ ബോയ്‍സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ് എന്നാണ് പുസ്‍തകത്തിന്റെ പേര്.

ഹൃത്വിക് നടനാകാൻ തീരുമാനിക്കുന്ന ആറ് വയസ് മുതലുള്ള കാര്യമാണ് പുസ്‍തകത്തിലുണ്ടത്. ബാലതാരമായി എത്തിയ ഹൃത്വിക് നടനാകാൻ തീരുമാനമെടുക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമ ലോകത്തെ മിന്നുംതാരമാകുന്ന ഹൃത്വിക്. അക്കഥയാണ് പുസ്‍തകത്തില്‍ പറയുന്നത്.

സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്‍തകം കണ്ടപ്പോള്‍ ഹൃത്വിക് പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ഹൃത്വിക് പറയുന്നു. അതേസമയം സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷൻ തടി കൂട്ടിയിരുന്നു. വികാസ് ബഹല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

×