ഹൃത്വിക് റോഷന്റെ വിവാഹം ഉടന്‍! വധു മുന്‍ ഭാര്യ? പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ

ഫിലിം ഡസ്ക്
Wednesday, August 1, 2018
hrithik-roshan

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കുടുംബ ജീവിതത്തെ കുറിച്ച് പല തരത്തിലും വാര്‍ത്തകള്‍ വരാറുണ്ട്. 2000 ത്തില്‍ ബാല്യകാല സുഹൃത്ത് സൂസന്നെയെ വാവിഹം കഴിച്ച താരം 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുമുണ്ട്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Image result for hrithik roshan wife

രസകരമായ കാര്യം മുന്‍ഭാര്യയെ തന്നെ താരം വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍. പലപ്പോഴും ഇരുവരും ഒന്നിച്ച് കാണുന്നതും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതുമായിരുന്നു ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നത്. വാര്‍ത്തയിലെ സത്യമെന്താണെന്ന് ഒടുവില്‍ സൂസന്നെ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത്തരം ഗോസിപ്പുകള്‍ മുന്‍പ് വന്നപ്പോഴും സൂസന്നെ നിഷേധിച്ചിരുന്നു.

Image result for hrithik roshan wife

അതെല്ലാം ആരോ ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്നാണ് പറയുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു ഹൃത്വികും സൂസന്നെയും തീരുമാനിച്ചിരുന്നത്.

Image result for hrithik roshan wife

കുട്ടികളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും കുടുംബം ഒന്നിച്ച് പങ്കെടുക്കുമായിരുന്നു.

Image result for hrithik roshan wife

എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇരുവരും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇരുവരും ഒറ്റക്കെട്ടാണെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ ബോളിവുഡ് നടി കങ്കണ റാണവത് ഹൃത്വികിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഹൃത്വികിന് വേണ്ടി സംസാരിച്ച് സൂസന്നെയും എത്തിയിരുന്നു.

×