Advertisment

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒന്നും ചെയ്തില്ലേലും ഭരണം മാറുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാത്തിരുന്നു ! താഴെത്തട്ടില്‍ പാര്‍ട്ടിയില്ലാതായത് നേതാക്കളറിഞ്ഞില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. നേതാക്കളുടെ അനൈക്യം പ്രകടമായിരുന്നു. നടന്നത് ഗ്രൂപ്പുകളിയും ഗ്രൂപ്പു നേതാക്കളുടെ തന്നിഷ്ടവും ! തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നും ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍. റിപ്പോര്‍ട്ട് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനൊപ്പം പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ്

New Update

publive-image

Advertisment

ഡല്‍ഹി: കേരളത്തിലെ നേതാക്കളുടെ അനൈക്യം തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യ കാരണമായതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പും തന്നിഷ്ടത്തോടെ പ്രവര്‍ത്തിച്ചുവെന്നും താരിഖ് അന്‍വര്‍. കേരളത്തിലെ തോല്‍വി സംബന്ധിച്ച് ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് തരിഖ് അന്‍വര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതൃത്വം പാഠം പഠിച്ചില്ല. തിരിച്ചുവരവിന് സമയമുണ്ടായിട്ടും അലംഭാവം തുടര്‍ന്നു. ഇതിന് കാരണം കേരളത്തിലെ നേതാക്കളാണ്.

ഇടതുപക്ഷത്തെ നേരിടാന്‍ കഴിയുന്ന സംഘടനാ സംവീധാനം താഴെത്തട്ടില്‍ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടായില്ല. ഗ്രൂപ്പുകളി തന്നെ മണ്ഡലങ്ങളില്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായപ്പോള്‍ അതു തങ്ങളുടെ വ്യക്തിഗത നേട്ടമെന്ന് നേതാക്കള്‍ വിചാരിച്ചു. എന്നാലത് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹത്തില്‍ലഭിച്ച വോട്ടാണ്. അതു തെറ്റിദ്ധരിച്ച നേതാക്കളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുമെന്ന വിശ്വാസത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു നേതാക്കള്‍ എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ക്ക് ഗൗരവമായ ഉത്തരവാദിത്വം തോല്‍വിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ താരിഖ് അന്‍വര്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്. അതിനിടെ അഞ്ചുപേരടങ്ങുന്ന വസ്തുതാ അന്വേഷണ കമ്മീഷനെ എഐസിസി നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടും താരിഖിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാകും കോണ്‍ഗ്രസ് പുനസംഘടന.

delhi news
Advertisment