Advertisment

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട; സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; അന്വേഷണം ചലച്ചിത്രമേഖലയിലേക്കും

New Update

publive-image

Advertisment

ബെംഗളൂരു: നഗരത്തില്‍ നടന്ന വന്‍ ലഹരിവേട്ടയില്‍ കര്‍ണാടക സീരിയല്‍-ടിവി താരം അനിഖ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഓഗസ്റ്റ് 21ന് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്ന് 145 എഡിഎം ലഹരിഗുളികള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അനിഖയുടെ വീട്ടില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി.

അന്വേഷണം ചലച്ചിത്രമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും നിരീക്ഷണത്തിലാണെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു.

രവീന്ദ്രന്‍, അനൂപ് എന്നിവരെയാണ് അനിഖയോടൊപ്പം പിടികൂടിയത്. ഓണ്‍ലൈനിലൂടെ ലഹരിമരുന്ന് വില്‍പന നടത്തിവരികയായിരുന്നു സംഘമെന്നാണ് റിപ്പോര്‍ട്ട്.

Advertisment