Advertisment

അമേരിക്കയിലെ അഗ്നിതാണ്ഡവം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ 5 ലക്ഷ ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു. നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. 30 പേരാണ് അഗ്നിബാധയേറ്റ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരാനാണ്‌ സാദ്ധ്യത. കാരണം നിരവധിയാളുകളെ കാണാതായിട്ടുണ്ട്.

publive-image

ലോസ് ഏഞ്ചൽസ് നഗരത്തിൽനിന്നും കേവലം 70 കിലോമീറ്റർ ദൂരെവരെ കാട്ടുതീ എത്തിയിരിക്കുന്നു. ആളുകളുടെ പലായനം തുടരുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ 500 - 700 കിലോമീറ്റർ ദൂരെവരെയാണ് തീ പടർന്നിരുന്നത്.

publive-image

അമേരിക്കയിലെ കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്‌ടൺ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 100 സ്ഥലത്താണ് അഗ്നിവ്യാപനം ഉണ്ടായിരിക്കുന്നത്. അന്തരീക്ഷമാകെ പുകയും പൊടിപടലവും കൊണ്ട് നിറഞ്ഞിരിക്കുന്നു.

publive-image

ഇതിനിടെ ഒറിഗോണിൽ നിന്നും പലായനം ചെയ്തവരുടെ വീടുകളിൽ മോഷണവും കൊള്ളയും വ്യാപകമായി നടക്കുന്നുണ്ട്. ജാക്സൺ,ലേൻ, മരിയൻ കൗണ്ടിയിലെ 40000 ആളുകളോട് വീടുകളിൽ നിന്നൊഴിഞ്ഞുപോകാൻ ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നു.

publive-image

പതിനാലായിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. ഹെലികൊപ്റ്ററുകൾക്ക് അന്തരീക്ഷത്തിലെ പുകപടലങ്ങൾ മൂലം പറക്കനാകുന്നില്ല. 60 ഹെലികോപ്റ്ററുകൾ അഗ്‌നിബാധിത മേഖലകളിൽ വെള്ളം തളിക്കാനായി സാജ്‌ജമായി നിൽക്കുന്നുണ്ട്.

us news
Advertisment