Advertisment

കാസര്‍കോട് കുറ്റിക്കാട്ടില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി ; കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതെന്ന് സംശയം

New Update

കാസർകോട് : മടിക്കൈ എരിക്കുളത്ത് ഗവ: ഐടിഐക്കു സമീപത്തെ പറമ്പിൽ തലയോട്ടി കണ്ടെത്തി. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന സംശയമുണ്ട്. തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണു പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.

publive-image

മറ്റു ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

Advertisment