Advertisment

മനുഷ്യക്കടത്തിനായി കാത്തുനില്‍ക്കുന്നത് നൂറിലേറെപ്പേര്‍: രേഖകളൊന്നുമില്ലാതെ, കടല്‍മാര്‍ഗം പോകാനായി ഡെല്‍ഹി അംബേദ്ക്കര്‍ കോളനിക്കാര്‍: സ്ഥലവും വീടും വിറ്റുപെറുക്കി ഏജന്റിന് നല്‍കുന്നത് 5 ലക്ഷം വരെ: കോളനി നിവാസികള്‍ കേരള പോലീസിനോട് സഹകരിക്കുന്നില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡെല്‍ഹിയിലെ അംബേദ്ക്കര്‍ കോളനിയില്‍ മനുഷ്യക്കടത്തിനായി കാത്തുനില്‍ക്കുന്നത് ഇനിയും നൂറിലേറെപ്പേരാണ്. പോയവര്‍ രക്ഷപ്പെട്ടോ എന്നറിഞ്ഞിട്ട് പോകാനായാണ് ഇവരും കാത്തും നില്‍ക്കുന്നത്. പോയവര്‍ സുരക്ഷിതമായി അവിടെ എത്തിയെങ്കില്‍ ഇനിയും പോകാന്‍ ആളുണ്ടിവിടെ.

Advertisment

publive-image

അനധികൃത മാര്‍ഗത്തിലൂടെയാണ് 'രക്ഷ' തേടുന്നതെന്നു പോലും aതിരിച്ചറിയാതെയുള്ള ഈ പലായനം എന്തിനാണെ്ന്നുപോലും ഇവിടെയുള്ള നിരക്ഷരരായ കോളനിക്കാന്‍ക്ക് അറിയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പുറപ്പെട്ടു പോയവര്‍ ഓസ്‌ട്രേലിയയിലേക്കാണ് പോയതെന്നു പരസ്യമായി സമ്മതിക്കാന്‍ ആരും തയാറാകുന്നില്ല. നാട്ടില്‍ ഉല്‍സവത്തിനെന്നും മറ്റും പറഞ്ഞാണ് പലരും കുടുംബസമേതം ഇവിടം വിട്ടിരിക്കുന്നത്. സ്ഥലവും വീടും വിറ്റു വരെ ഏജന്റുമാര്‍ക്കു പണം നല്‍കിയെന്നു ചിലര്‍ പറയുന്നു.

3 മുതല്‍ 5 ലക്ഷം രൂപ വരെയാണ് നല്‍കിയിരിക്കുന്നത്. കുടുംബസമേതം പോയവര്‍ക്കാണ് 5 ലക്ഷം രൂപ വരെ നല്‍കേണ്ടി വന്നത്. തമിഴ്‌നാട്ടുകാരും കര്‍ണാടകക്കാരും ആന്ധ്രാക്കാരുമാണു വിട്ടുപോയവരില്‍ ഏറെയെങ്കിലും തദ്ദേശീയരായ ചിലരും സമീപകാലത്തു കോളനി വിട്ടിട്ടുണ്ട്. എത്ര പേരാണ് പോയതെന്ന കാര്യത്തില്‍ ഇവര്‍ക്കു വ്യക്തതയില്ല. പലരും പറയുന്നതു പല കണക്ക്.

ഇതേസമയം, അന്വേഷണത്തിനെത്തിയ കേരള പൊലീസിനോടും മുഖം തിരിച്ചിരിക്കുകയാണ് അംബേദ്കര്‍ കോളനിക്കാര്‍. കൂടുതലറിയില്ലെന്നു പറഞ്ഞൊഴിയാനാണു മിക്കവരും ശ്രമിക്കുന്നത്. അതേസമയം, ഡല്‍ഹി പൊലീസിന്റെ സഹകരണം ആവശ്യമെങ്കില്‍ അതുറപ്പാക്കുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിട്ടുണ്ട്.

അംബേദ്കര്‍ നഗര്‍ കോളനിയുടെ വിവിധ ബ്ലോക്കുകളില്‍ ഇന്നലെയും കേരള പൊലീസ് സംഘം എത്തി. സംശയിക്കുന്നവരുടെ വീടുകള്‍ അടച്ചിട്ട നിലയിലായിരുന്നു.

Advertisment