Advertisment

മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: വാഹന പരിശോധനയിൽ രേഖയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിനെ ലംഘിച്ച് മലമ്പുഴ പോലീസ് അകമലവാരം ആദിവാസി കോളനിയിലെ ദമ്പതികളുടെ വാഹനം പിടിച്ചെടുത്തു. തുടര്‍ന്ന് അവരോട് നടന്നു പോകാൻ പറഞ്ഞു വിട്ടതിനെ തിരെ സാമൂഹ്യ പ്രവർത്തകൻ റെയ്മൻറ് ആൻ്റണി പാലക്കാട് ജില്ല പോലീസ് മേധാവി, ജില്ല കള്ടർ എന്നിവർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാധിയിലാണ് നടപടിയെടുത്തത്.

രേഖകൾ കൊണ്ടുവന്ന് കാണിക്കാമെന്നു പറഞ്ഞങ്കിലും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ലെന്നും ഇരുപത്തിമൂന്നു കിലോമീറ്റർ ദൂരം ദമ്പതികൾ രാത്രി 7 മുതൽ 12 വരെ നടന്നാണു വീട്ടിലെത്തിയതെന്നും പെരും മഴ കൊണ്ട് നടന്നതിനാൽ ദമ്പതികൾ പനി പിടിച്ച് കിടപ്പാണെന്നും റെയ്മൻ്റ് ആൻ്റണിപരാതിയിൽ പറഞ്ഞിട്ടുണ്ട്.പോലീസിൻ്റെ ഈ നടപടിയിൽ പ്രതിഷേധിച്ചു് വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങളും സംഘടീ പ്പിച്ചു.

humanrights commission
Advertisment