Advertisment

കൊലപാതക പരമ്പര കൊണ്ട് ലോകം അറിയുന്ന നാടായി മാറി കൂടത്തായി ഗ്രാമവും,  പൊന്നാമറ്റം തറവാടും ;  വിദേശ മാധ്യമങ്ങളിലും പൊന്നാമറ്റത്തെ ദുരൂഹ മരണത്തിന്‍റെ വാർത്തകൾ ; പൊന്നാമറ്റം തറവാട് കാണാൻ ദിവസവും നൂറുകണക്കിന് ആളുകൾ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കൊലപാതക പരമ്പര കൊണ്ട് ലോകം അറിയുന്ന നാടായി മാറിയിരിക്കുകയാണ് കൂടത്തായി ഗ്രാമവും, ഇവിടുത്തെ പൊന്നാമറ്റം തറവാടും. സംശയാസ്പദമായ ആറ് മരണങ്ങളിൽ മൂന്നും നടന്നത് പൊന്നാമറ്റം കുടുംബത്തിലാണെന്ന് സംശയിക്കപ്പെടുന്നു.

Advertisment

publive-image

കൊലപാതകമെന്ന് സംശയിക്കപ്പെട്ടുന്ന ഈ ആറു മരണങ്ങളുടെയും കേന്ദ്രബിന്ദു പൊന്നാമറ്റം കുടുംബ വീട് തന്നെ. ഓരോ മരണങ്ങളുടെയും ചുരുൾ ആഴിയുന്നതോടെ അന്തർദേശീയ വാർത്തയായി ഈ വീടും, നാടും മാറി.

വിദേശ മാധ്യമങ്ങളിൽ പോലും പൊന്നാമറ്റത്തെ ദുരൂഹ മരണത്തിന്‍റെ വാർത്തകൾ ഇടം പിടിച്ചു. ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതും ഈ വാർത്ത തന്നെ.

Image result for ponnamattom house

വാർത്തകളിൽ നിറഞ്ഞ പൊന്നാമറ്റം കുടുംബവീട് കാണുവാനാണ് അളുകൾ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി പൊന്നാമറ്റം വീടിന്‍റെ ഗേറ്റ് പൊലീസ് താഴിട്ട് പൂട്ടിയിരിക്കുകയാണ്.

എന്നിരുന്നാലും ദൂരെ ദേശങ്ങളിൽ നിന്നുപോലും പൊന്നാമറ്റം വീടും, പരിസരവും വീക്ഷിക്കാൻ അളുകൾ ഇവിടെ എത്തുന്നുണ്ട്. ചിലർ വീടിന് മുൻപിൽ എത്തി വേദനയോടെ നോക്കി നിൽക്കും.

Image result for ponnamattom house

മറ്റു ചിലർ വീടിന്റെ മുൻപിൽ നിന്ന് സെൽഫി എടുക്കും, വേറെ ചിലർ വീടും പരിസരവും വീക്ഷിച്ച് മടങ്ങും. അങ്ങനെ ഒരോ ദിവസവും നൂറുകണക്കിനാളുകളാണ് പൊന്നാമറ്റം തറവാട് തേടി കൂടത്തായി എന്ന നാട്ടിലേക്ക് എത്തുന്നത്.

Advertisment