Advertisment

വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ഹംഗറി ആരാധകര്‍; ശക്തമായ നടപടിയെടുക്കണമെന്ന് ഫിഫയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

New Update

publive-image

ബുദാപെസ്റ്റ്: ഹംഗറിക്കെതിരേ വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ഹംഗറി ആരാധകര്‍. റഹീം സ്റ്റെര്‍ലിങ് അടക്കമുള്ള താരങ്ങളെയാണ് ഹംഗറി ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്.

ജൂഡ് ബെല്ലിങ്ഹാമിനെയും കാണികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. കൂക്കിവിളികള്‍ ഉയര്‍ത്തിയും, പ്ലാസ്റ്റിക്ക് കപ്പുകള്‍ വലിച്ചെറിഞ്ഞും ഹംഗറി ആരാധകര്‍ ആക്ഷേപിച്ചു. അധിക്ഷേപത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ഫിഫയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Advertisment