Advertisment

കുവൈറ്റില്‍ ജയില്‍ ചാടിയ തടവു പുള്ളിക്കായി തിരച്ചില്‍ ശക്തമാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ ജയില്‍ ചാടിയ തടവുപുള്ളിക്കായി തിരച്ചില്‍ ശക്തമാക്കി . ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടു പോകും വഴിയാണ് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണെ് വെട്ടിച്ച് രക്ഷപ്പെട്ടത്.

Advertisment

publive-image

ഇയാളുടെ അടുത്ത സുഹൃത്തായിരുന്ന ഈജിപ്ത് പ്രവാസിയെ ആക്രമിച്ച കേസില്‍ ഇയാള്‍ക്ക് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചിരുന്നു .കാലിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്.

തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ ജഹ്‌റയുടെ സമീപത്തുള്ള പള്ളി പരിസരത്ത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയെങ്കിലും അമ്മാവന്റെ സഹായത്തോടെ ഇയാള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

kuwait kuwait latest
Advertisment