Advertisment

കുവൈറ്റില്‍ നിര്‍ത്തിയിടുന്ന കാറുകളില്‍ നിന്ന് മോഷണം പതിവാക്കിയ അജ്ഞാതനെ പൊലീസ് തിരയുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിര്‍ത്തിയിടുന്ന കാറുകളില്‍ നിന്ന് മോഷണം പതിവാക്കിയ അജ്ഞാതനെ പൊലീസ് തിരയുന്നു . രാജ്യത്തെ ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തുള്ള കഫേയുടെ മുന്നില്‍ നിര്‍ത്തിയിടുന്ന കാറുകളില്‍ നിന്നാണ് പതിവായി മോഷണം നടന്നു വന്നിരുന്നത്.

Advertisment

publive-image

അതിവിദഗ്ധമായാണ് കാറുകളില്‍ നിന്ന് മോഷണം നടത്തിവന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഫേയില്‍ എത്തുന്ന ആളുകള്‍ പതിവായി തങ്ങളുടെ കാറുകളില്‍ മോഷണം നടക്കുന്നുവെന്ന് മനസ്സിലാക്കി ആശങ്കാകുലരായിരുന്നു.

മോഷണത്തിനിരയായ മറ്റൊരാള്‍ അടുത്തുള്ള കടയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാള്‍ പതിവായി കഫേയില്‍ സന്ദര്‍ശനം നടത്തുകയും കഫേയില്‍ വരുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

kuwait kuwait latest
Advertisment