Advertisment

വാഹനം മോഷ്ടിച്ചു വിറ്റു; കുവൈറ്റില്‍ പ്രതിക്കായി തിരച്ചില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനം മോഷ്ടിച്ച് കടന്നു കളഞ്ഞയാളെ പൊലീസ് തിരയുന്നു. മോഷ്ടിച്ച വാഹനം പ്രതി അഫ്ഗാന്‍ സ്വദേശിക്ക് വിറ്റതായി കണ്ടെത്തി. 100 കെ.ഡിക്കാണ് ഇയാള്‍ വാഹനം വിറ്റത്. വില്‍പന രേഖകള്‍ എടുക്കാന്‍ കാത്തുനില്‍ക്കാതെ ഇയാള്‍ കടന്നുകളയുകയായിരുന്നു.

അല്‍ ദഹേര്‍ പ്രദേശത്ത് നിന്നാണ് സ്വദേശിയുടെ വാഹനം ഇയാള്‍ മോഷ്ടിച്ചത്. പിന്നീട് സ്‌ക്രാപ്പ്‌യാര്‍ഡില്‍ നിന്ന് വാഹനം കണ്ടെടുത്തു. അജ്ഞാതനായ ഒരു വ്യക്തിയാണ് തനിക്ക് വാഹനം വിറ്റതെന്ന് അഫ്ഗാന്‍ സ്വദേശി പൊലീസിനോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി വാഹനം തൈമ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അഫ്ഗാന്‍ സ്വദേശിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Advertisment