Advertisment

 കശ്മീര്‍ വിഘടന വാദികളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സന്നദ്ധമാകുകയാണെങ്കില്‍ അതിനോട് പോസിറ്റീവായി പ്രതികരിക്കുമെന്ന് ഉമര്‍ ഫാറൂഖ്

New Update

 കശ്മീര്‍: കശ്മീര്‍ വിഘടനവാദികളുമായി അര്‍ത്ഥവത്തായ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകുകയാണെങ്കില്‍ അതിനോട് പോസിറ്റീവായി പ്രതികരിക്കുമെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ്.

Advertisment

ജമ്മുകശ്മീരിലെ സ്ഥിതി മാറിയിട്ടുണ്ടെന്നും വിഘടനവാദി നേതാക്കള്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

publive-image

‘ ചര്‍ച്ചകളിലൂടെ മാത്രമേ പുറത്തുപോകാന്‍ കഴിയൂവെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.’ ഫാറൂഖ് പറഞ്ഞു.

‘ ചര്‍ച്ച മാത്രമാണ് ഏക വഴി. അതാണ് ഞങ്ങള്‍ എല്ലാകാലത്തും സ്വീകരിച്ച നിലപാട്. പ്രമേയത്തിനുള്ള വഴിയെന്നര്‍ത്ഥത്തില്‍ ഹുറിയത്ത് എല്ലാകാലത്തും ചര്‍ച്ചയ്ക്ക് അനുകൂലമായിരുന്നു. പുതിയതായി ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല.

ഞങ്ങള്‍ എല്ലാകാലത്തും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ദിവസവും ഞങ്ങളുടെ യുവാക്കള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സമാധാനപരമായ പ്രമേയമാണ് ഞങ്ങള്‍ക്ക് വേണ്ടത്.’ അദ്ദേഹം പറഞ്ഞു.

Advertisment