Advertisment

ജോലി തിരക്കിന്റെ പേരില്‍ തര്‍ക്കം ; ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയെ സമാധാനിപ്പിക്കാന്‍ നോക്കിയ ഭര്‍ത്താവിന് കുത്തേറ്റു ; യുവതി അറസ്റ്റില്‍

New Update

publive-image

Advertisment

ഗുരുഗ്രാം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം അവസാനിച്ചത് കൊലപാതകത്തില്‍. ഒടുവില്‍ ഭാര്യ അറസ്റ്റിലാവുകയും ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭര്‍ത്താവിന്റെ ജോലിത്തിരക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സച്ചിന്‍ കുമാറെന്നയാളാണ് മരിച്ചത്. ഭാര്യ ഗുഞ്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഐടി കമ്പനി ജീവനക്കാരനായ സച്ചിന്‍ എപ്പോഴും തിരക്കാണെന്ന പേരില്‍ ഭാര്യ വഴക്കിടുകയായിരുന്നു. കുടുംബത്തിനായി സമയം മാറ്റിവയ്ക്കുന്നില്ലെന്നായിരുന്നു ഗുഞ്ചന്റെ പരാതി.

കുറ്റപ്പെടുത്തലിനൊടുവില്‍ കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയില്‍ നിന്ന് സച്ചിന്‍ കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കവേ കുത്തേല്‍ക്കുകയായിരുന്നു. 11 വയസ്സുള്ള മകന്‍ എല്ലാത്തിനും സാക്ഷിയായി. ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള മറ്റൊരു മകനുമുണ്ട്.

ബഹളം കേട്ട് വീടിന്റെ മുകളില്‍ കഴിഞ്ഞിരുന്ന സച്ചിന്റെ ഇളയ സഹോദരന്‍ എത്തിയപ്പോള്‍ ജേഷ്ഠനെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

പത്തുവര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. അപകട മരണമാണെന്ന് ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വശങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

murder wife husband
Advertisment