Advertisment

എണ്‍പതു വർഷത്തോളം ഒരുമിച്ചു ജീവിച്ചു , മരണത്തിലും വേർപിരിയാതെ പിച്ചയ്യിയും വെട്രിവേലും ; നൂറ്റിനാലു വയസ്സുള്ള ഭര്‍ത്താവിന്റെ മരണം താങ്ങാനാകാതെ കുഴഞ്ഞ് വീണ് മരിച്ച് 100 വയസ്സുകാരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: മരണത്തിലും വേർപിരിയാതെ പിച്ചയ്യിയും വെട്രിവേലും. എട്ട് പതിറ്റാണ്ടിലേറെയായി പുതുകോട്ടയിലെ ആലംകുടി സ്വദേശികളായ ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. എണ്‍പതു വർഷത്തോളം ഒരുമിച്ച കഴിഞ്ഞ അവർ മരണത്തിലും ഒരുമിച്ചായത് ഒരു ഗ്രാമത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Advertisment

publive-image

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഗശയ്യയിലായിരുന്നു വെട്രിവേൽ നൂറ്റിനാല് വയസുണ്ടായിരുന്ന ഈ മുത്തശ്ശൻ കഴിഞ്ഞ ദിവസം പുലർച്ചയോടെ മരണത്തിന് കീഴടങ്ങി.

വെട്രിവേലിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞു വീണ പിച്ചയ്യിയും പിന്നീട് ഉണർന്നില്ല. ഭർത്താവിനെ പിരിയാൻ കഴിയാതെ മരണം ഉൾക്കൊള്ളാൻ കഴിയാതെ ആ സങ്കടത്തിൽ നൂറുവയസ് പിന്നിട്ട പിച്ചയ്യിയും യാത്രയായി.

Advertisment