Advertisment

ഗര്‍ഭിണിയാണെന്ന് ആരുമറിയരുത്, ഗര്‍ഭം അലസിപ്പിക്കാനായി കൈതച്ചക്ക ജ്യൂസും കപ്പയില ജ്യൂസും കുടിപ്പിച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനംതിട്ട: കുഴിക്കാലയില് ഗര്‍ഭിണിയായ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില് അന്വേഷണം ശക്തമാക്കി പൊലീസ്. ഭ്രൂണഹത്യാ ശ്രമം നടത്തിയിരുന്നതായി മരിച്ച അനിതയുടെ ഭര്‍ത്താവ് ജ്യോതിഷ് സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ഇന്നലെ അറസ്റ്റിലായ ജ്യോതിഷിനെ കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജൂണ് 28ന് മരിച്ച അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലഭിച്ച ആശുപത്രി രേഖകളും ബന്ധുക്കളുടെ പരാതിയും അടിസ്ഥാനമാക്കിയാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്. ആദ്യ പ്രസവത്തിന് പിന്നാലെ വീണ്ടും ഗര്‍ഭിണിയായത് മറച്ച്‌ വെക്കാന്‍ അനിതയെ നിര്‍ബന്ധിച്ചിരുന്നതായി ജ്യോതിഷ് പൊലീസിനോട് സമ്മതിച്ചു. ഗര്‍ഭം അലസിപ്പിക്കുന്നതിനായി തുടര്‍ച്ചയായി ഇയാള്‍ യുവതിയെ കൈതച്ച ജ്യൂസും കപ്പയില ജ്യൂസും കുടിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കടുത്ത വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് അനിതയുമായി പ്രതി ഡോക്ടറെ കണ്ടിരുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി വ്യക്തമായിട്ടും ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഇതാണ് അണുബാധയുണ്ടാവാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. 2019 ല്‍ വിവാഹിതരായി ഒരു വര്‍ഷത്തിനകം ജനിച്ച ആദ്യ കുട്ടിക്ക് ഹൃദയ സംബന്ധമായി രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അനിതയുടെ ബന്ധുക്കളെ അറിയിക്കാന്‍ ജ്യോതിഷ് സമ്മതിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞ് പ്രതി അനിതയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

ഇന്നലെ അറസ്റ്റ് ചെയ്ത ജ്യോതിഷിനെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊട്ടരാക്കര സബ് ജയിലില്‍ റിമാന്ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

Advertisment