അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍; ഞെട്ടിക്കുന്ന സംഭവത്തിൻറെ വിഡിയോ പുറത്ത്

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, September 10, 2018

ഭാര്യയ്ക്ക് കാമുകനുമായി അവിഹിത ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടി. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ എത്തി. കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. ചിക്കമംഗളുരു സ്വദേശിയായ സതീഷ് എന്ന 35 കാരനാണ് അവിഹിതമാരോപിച്ച് തന്റെ ഭാര്യ രൂപയുടെ തല വെട്ടിയെടുത്ത്.

ഭാര്യയെ താന്‍ വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്തെങ്കിലും അവര്‍ തന്‍റെ സുഹ്യത്തിനൊപ്പം ചേര്‍ന്ന് തന്നെ വഞ്ചിച്ചെന്നാണ് സതീഷ് പറയുന്നത്. ഭാര്യയുടെ കാമുകന്നെന്ന് ഇയാള്‍ ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടെന്നും തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കാമുകനു വേണ്ടി ഭാര്യ ലോണെടുത്തെന്നും വര്‍ഷങ്ങളായി അവര്‍ തന്നെ വഞ്ചിച്ചെന്നുമാണ് സതീഷ് പറയുന്നത്. അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സതീഷ് പോലീസിനോട് വ്യക്തമാക്കി.

വെട്ടിയെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ പോലീസ് ഉദ്യോഗസ്ഥന്‍ ചിത്രീകരിച്ചിട്ടുണ്ട്.

 

×