Advertisment

കിടപ്പുമുറിയില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഭാര്യ കാവലിരുന്നത് നാല് ദിവസം; ഞെട്ടലോടെ നാട്ടുകാര്‍

New Update

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 82 കാരനായ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഭാര്യ കൂട്ടിരുന്നത് നാല് ദിവസം. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കൊല്‍ക്കത്തയിലെ ഹരിദേവ്പുരിലെ ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് അമര്‍ കുമാര്‍ സന്യാലിന്റെ മൃതദേഹം ശനിയാഴ്ച പൊലീസ് കണ്ടെടുത്തത്. വീടിന് മുന്നില്‍ ദിവസങ്ങളായി പത്രങ്ങള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ദമ്പതികളുടെ മരുമകളെ അയല്‍ക്കാര്‍ വിവരമറിയിക്കുകയായിരുന്നു.

Advertisment

publive-image

തുടര്‍ന്ന് ഇവരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മരിച്ചുകിടക്കുന്ന ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കുകയാണ് ഭാര്യ ഹസീറാണി. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പൊലീസ് കണ്ടെത്തിയത്.

പൊലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഭാര്യ മറുപടി നല്‍കിയില്ല. അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യങ്ങളില്‍ അവര്‍ അസ്വസ്ഥപ്പെട്ടിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു മരിച്ച സന്യാല്‍.

Advertisment