Advertisment

കുവൈറ്റില്‍ 45 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭര്‍ത്താവ് വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയതായി ഭാര്യയുടെ പരാതി

New Update

കുവൈറ്റ് : കുവൈറ്റില്‍ 45 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭര്‍ത്താവ് വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയതായി ഭാര്യയുടെ പരാതി . റമദാനിലെ വിശുദ്ധദിനമായ ഒരു ദിവസമാണ് ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്നും തന്നെ ഡിവോഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും യുവതി ആരോപിക്കുന്നു .

Advertisment

publive-image

സംഭവം കണ്ട് നിന്ന തന്റെ രണ്ട് മക്കളും പിതാവിനെ തടഞ്ഞില്ലെന്നും അവര് പറയുന്നു .വീട് പണിക്കായി താന്‍ സാമ്പത്തികമായി സഹായം നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് വീട് അദ്ദേഹത്തിന്റെ സ്വന്തം പേരിലാക്കി രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ വീട്ടില്‍ തനിക്കുള്ള അവകാശം ലഭിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും റമദാന്‍ അവസാനിക്കും വരെ വീട്ടില്‍ തുടരുമെന്ന് താന്‍ പറഞ്ഞിരുന്നതായും യുവതി വ്യക്തമാക്കി .

kuwait kuwait latest
Advertisment