Advertisment

കൃഷിയിടത്തില്‍ കുറച്ച്‌ ജോലി ചെയ്ത തീര്‍ക്കാനുണ്ടെന്ന് വ്യാജേന വിളിച്ചു കൊണ്ടുപോയി 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

New Update

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി . ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണം .

Advertisment

publive-image

ഗാസിയാബാദ് പട്‌ല നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത് . കുറച്ച്‌ ജോലി ചെയ്ത തീര്‍ക്കാനുണ്ട് എന്ന് പറഞ്ഞ് കൃഷിയിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയാണ് കൃത്യം നിര്‍വഹിച്ചത് . മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഭാര്യയെ ആക്രമിച്ചത് .

36കാരിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവ് രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിവായി സഹോദരിയെ ഉപദ്രവിക്കാറുണ്ടെന്നും നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു.

husband murder wife
Advertisment