Advertisment

ഭര്‍ത്താവിന്‍റെ ചികിത്സക്ക് നാട്ടുകാര്‍ പിരിച്ച തുകയുമായി യുവതി കാമുകനൊപ്പം നാടുവിട്ടു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍

New Update

കോട്ടയം: ഭര്‍ത്താവിന്റെ ചികിത്സക്ക് നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത തുകയുമായി യുവതി കാമുകനൊപ്പം നാടുവിട്ടു. എരുമേലിക്കടുത്ത് ചാത്തന്‍തറയിലാണ് സഭവം, കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ഭാര്യ ആതിരയാണ് ചാത്തന്‍തറ കുറുമ്പന്‍മുഴി സ്വദേശി ബിജുവിനോടൊപ്പം പണവുമായി കടന്നത്.

Advertisment

publive-image

മുക്കൂട്ടുതറ കൊല്ലമുള ആറാംവാര്‍ഡ് അംഗം നിഷ അലക്സ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരെയും കാണാതായ വിവരം അറിയിച്ചത്.കഴിഞ്ഞ 19-നാണ് ഇവരെ കാണാതാവുന്നത്. നാട്ടുകാര്‍ ബിനുവിന്റെ ചികിത്സയ്ക്കായി പിരിച്ചുകൊടുത്ത 20,000 രൂപയുമായാണ് ആതിര ബിജുവിനൊപ്പം പോയത്.

ബിജുവിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഉണ്ട്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ശാശ്വത പരിഹാരം കാണണമെന്നും ബിജുവിന്റെ ഭാര്യ പറഞ്ഞതായി പഞ്ചായത്ത് അംഗം നിഷ അലക്സ് പറയുന്നു. ആതിരക്ക് അഞ്ചു വയസുള്ള ഒരു മകളും, രണ്ടരവയസുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്.

kottayam
Advertisment