Advertisment

സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം ;  ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടി തീരുമാനത്തിനു പിന്നാലെ

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം. ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. ജിസാനിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisment

publive-image

സമാധാനം പുനഃസ്ഥാപിക്കാന്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം. നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സൗദി അതിര്‍ത്തി കടന്ന് ഹൂതികളുടെ ആക്രമണം.

ജീസാനിലെ ആശുപത്രിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

യമന്‍ അതിര്‍ത്തിക്കടുത്താണ് ആക്രമണം നടന്ന ആശുപത്രി. നേരത്തെ നിരവധി ആക്രമണങ്ങളാണ് ജിസാന്‍, അബഹ തുടങ്ങിയ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയിരുന്നത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ മിക്കതും സൗദി സഖ്യസേന യഥാസമയം പ്രതിരോധിച്ചിരുന്നു.

യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലും റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കുമിടയിലായിരുന്നു വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

Advertisment