Advertisment

എനിക്ക് നാല് വയസ്സുളളപ്പോള്‍ അമ്മയെ നഷ്ടമായി. 19 ആം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന അച്ഛന്‍ ജോര്‍ജ് ഈഡനും ഓര്‍മ്മയായി ;അച്ഛന്‍ മരിച്ച് ഒറ്റയ്ക്കായ എനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു,  അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലന്‍ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത് ;ഒറ്റയ്ക്കായ എന്നെ വളര്‍ത്തി വലുതാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടി; ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹൈബി ഈഡന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹൈബി ഈഡന്‍ .

Advertisment

publive-image

മറ്റെല്ലാവരെക്കാളും താന്‍ പാര്‍ട്ടിയോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നു. തനിക്ക് നാല് വയസ്സുളളപ്പോള്‍ അമ്മയെ നഷ്ടമായി. 19 ആം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന അച്ഛന്‍ ജോര്‍ജ് ഈഡനും ഓര്‍മ്മയായി. ഈ സന്നിഗ്ധ ഘട്ടത്തില്‍ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ഹൈബി ഈഡന്‍ ഓര്‍മ്മിച്ചു.

അച്ഛന്‍ മരിച്ച് ഒറ്റയ്ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലന്‍ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാര്‍ട്ടിക്ക് ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടായിരുന്നില്ല.

കോണ്‍്ഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയില്‍ നിന്നുളള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തുടര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കി ഉയര്‍ത്തിയതായും ഹൈബി ഓര്‍മ്മിച്ചു.

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ആദ്യം എത്തിയത് പൊറ്റക്കുഴി പളളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്ക്ക് മുന്നിലാണ്. ഭാര്യ അന്നയൊടൊപ്പമാണ് അദ്ദേഹം ഇവിടെയെത്തിയത്. തുടര്‍ന്ന്തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പളളി സെമിത്തേരിയില്‍ അമ്മ റാണി ഈഡന്റെ കല്ലറയിലും പ്രാര്‍ത്ഥന നടത്തി.

 

Advertisment