Advertisment

പാഞ്ഞുവന്ന കാര്‍ ഫ്ലൈഓവറിന്റെ തൂണിലിടിച്ച്‌ താഴേക്ക് തെറിച്ചു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം ; അഞ്ചു പേര്‍ക്ക് പരിക്ക് , സംഭവം ഹൈദരാബാദില്‍

New Update

ഹൈദരാബാദ് : ഓടിക്കൊണ്ടിരുന്ന കാർ ഫ്ലൈഓവറിൽ നിന്ന് തെറിച്ച് താഴേക്കു വീണ് ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരുക്ക്. ചൊവ്വാഴ്ച വെളുപ്പിനെ 2.45ന് ഹൈദരാബാദിലാണ് സംഭവം.

Advertisment

publive-image

അമിത വേഗത്തിൽ സഞ്ചരിച്ച കാർ ഹൈദരാബാദിലെ ഭാരത് നഗർ ഫ്ലൈഓവറിൽ നിന്ന് താഴെ റോഡിലേക്ക് വീഴുകയായിരുന്നു. അധികം ആളുകൾ റോഡിൽ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.

ആറു പേരുമായി മിയാപൂരിലേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന കാർ ഫ്ലൈഓവറിന്റെ തൂണിലിടിച്ച് തെറിച്ച് താഴേക്കു പതിക്കുകയായിരുന്നു. ഡ്രൈവർക്ക് സമീപം ഇരുന്ന ആളാണ് മരിച്ചത്.

മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍ഡ്രൈവർ മദ്യപിച്ചിരുന്നോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment