Advertisment

ഹൈദരാബാദ് ഏറ്റുമുട്ടൽ സിനിമയാകുന്നു: ഐ.പി.എസ് ഓഫീസറുടെ റോളിലേക്ക് പരിഗണിക്കുന്നത് ചിരഞ്ജീവി മുതല്‍ മഹേഷ് ബാബുവരെയുള്ള സൂപ്പര്‍ താരങ്ങളെ

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

ഹൈദരാബാദ് : വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നവരെ വെടിവെച്ച്‌ കൊന്ന സംഭവം സിനിമയാക്കുന്നു. താരങ്ങളെ സംബന്ധിച്ച്‌ തീരുമാനമായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനാണ് സംഭവം വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

publive-image

ചിരഞ്ജീവി മുതല്‍ മഹേഷ് ബാബുവരെയുള്ള സൂപ്പര്‍ താരങ്ങളെയാണ് ഐ.പി.എസ് ഓഫീസറുടെ റോളിലേക്ക് പരിഗണിക്കുന്നത്. തമിഴ് മുന്‍നിരതാരങ്ങളും പരിഗണിക്കപ്പെടുന്നവരിലുണ്ട്. എസ്.പിയായ കാലം മുതല്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായാണ് വി.സി സജ്ജനാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ത്ഥിനിയുടെ മേല്‍ ആസിഡ് ഒഴിച്ചവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമാണ് മുന്‍പ് വെടിവെച്ച്‌ കൊന്നിരുന്നത്.

നിയമം മറികടന്ന് നടത്തിയ ആ വെടിവയ്പ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഏറെയും കയ്യടികളാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ലേഡി ഡോക്ടറുടെ കൊലപാതകികളെ കൊന്ന സംഭവത്തിലും വലിയ പിന്തുണയാണ് ഹൈദരാബാദിലെ ഈ പൊലീസ് ഉന്നതന് ലഭിക്കുന്നത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മുതല്‍ നിരവധി പേരാണ് പൊലിസിനെ അഭിനന്ദിച്ച്‌ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. പൊലീസിന് മേല്‍ പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങള്‍ സംഭവത്തിനു ശേഷം എതിരേറ്റത്.

Advertisment